കളനാട് കാറുകള്‍ കൂട്ടിയിടിച്ച് മല്‍സ്യ തൊഴിലാളിയായ യുവാവ് മരിച്ചു.

കാസര്‍കോട്: കളനാട് കെഎസ്ടിപി റോഡില്‍ ഞായറാഴ്ച്ച അര്‍ധരാത്രിയുണ്ടായ വാഹനാപകടത്തില്‍ മല്‍സ്യ തൊഴിലാളിയായ യുവാവ് മരിച്ചു. നാലു പേര്‍ക്ക് പരിക്ക്. ഇവരില്‍ രണ്ടു പേരെ ഗുരുതരമായ പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയിലും മറ്റു രണ്ടു പേരെ കാസര്‍കോട്, നുള്ളിപ്പാടിയി ലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബേക്കല്‍, മലാംകുന്ന്, തെല്ലാഞ്ഞിയിലെ അശോകന്‍ – ലത ദമ്പതികളുടെ മകന്‍ അപ്പു എന്ന എ. അനന്തു (26)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നു പ്രണവ് (26), അക്ഷയ് (26) എന്നിവര്‍ മംഗ്‌ളൂരുവിലെ ആശുപത്രിയിലും സൗരവ് (26), അശ്വിന്‍ (25) എന്നിവര്‍ നുള്ളിപ്പാടിയിലെ ആശുപത്രിയിലും ചികിത്സയിലാണ്. കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന അനന്തുവും സുഹൃത്തുക്ക ളും സഞ്ചരിച്ചിരുന്ന ആള്‍ട്ടോ കാറില്‍ കാഞ്ഞങ്ങാട് ഭാഗത്തു നിന്നും എത്തിയ പുത്തുന്‍ ഇന്നോവ കാറിടിച്ചാണ് അപകടം. സിനിമ കണ്ടു വീടുകളിലേ ക്ക് മടങ്ങുകയായിരുന്നു അനന്തുവും സുഹൃത്തുക്കളും. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. അപകടത്തില്‍ മേല്‍പ്പറമ്പ് പോലീസ് കേസെടുത്തു. സഹോദരങ്ങള്‍: അനീഷ്, ജയശ്രീ.

error: Content is protected !!