പുല്ലൂര്‍ പെരിയ പഞ്ചായത്ത് 16 ആം വാര്‍ഡ് മഹാത്മാഗാന്ധി കുടുംബ സംഗമം നടന്നു. വാര്‍ഡ് മെമ്പര്‍ ടി രാമകൃഷ്ണന്‍ നായരുടെ വീട്ടില്‍
നടന്ന കുടുംബ സംഗമം ഡി സി സി വൈസ് പ്രസിഡന്റ് സാജിദ് മവ്വല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് എന്‍ പ്രശാന്ത് നമ്പ്യാര്‍ അധ്യക്ഷനായി. അഡ്വക്കേറ്റ് ബി എം ജമാല്‍ മുഖ്യ പ്രഭാഷണം നടത്തി . യു ഡി എഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, ഡിസിസി സെക്രട്ടറി ധന്യാ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വക്കേറ്റ് എം കെ ബാബുരാജ്, മണ്ഡലം പ്രസിഡന്റ് രാജന്‍ അരീക്കര, വാര്‍ഡ് മെമ്പര്‍ രതീഷ്, അഗസ്റ്റിന്‍ കാഞ്ഞിരടുക്കം എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് മെമ്പര്‍ ടി രാമകൃഷ്ണന്‍ നായര്‍ സ്വാഗതവും വാര്‍ഡ് ട്രഷറര്‍ പി മുരളീധരന്‍ നായര്‍ നന്ദിയുംപറഞ്ഞു.
മഹാത്മാഗാന്ധി കുടുംബ സംഗമം; ഡി സി സി വൈസ് പ്രസിഡന്റ് സാജിദ് മവ്വല്‍ ഉദ്ഘാടനം ചെയ്തു
