കഞ്ചാവ് കേസ് മംഗലാപുരത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയില്‍

മേല്‍പ്പറമ്പ്: കഞ്ചാവ് കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് പ്രതികളില്‍ ഒരാളെ മംഗലാപുരത്ത് നിന്നും മേല്‍പ്പറമ്പ പോലീസ് പിടികൂടി.ഉദുമ
മുക്കുന്നോത്തെ മുഹമ്മദ് സമീര്‍ (35) നെയാണ് മേല്‍പ്പറമ്പ് സര്‍ക്കിള്‍ സബ് ഇന്‍സ്‌പെക്ടര്‍ പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മംഗലാപുരത്ത് വെച്ച് പിടികൂടിയത്. കഴിഞ്ഞ മാസം സമീറിന്റെ ബാര മുക്കുന്നോത്തെ വീട്ടില്‍ നിന്നും മേല്‍പ്പറമ്പ പോലീസ് 11.190 കിലോഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു. ഈ കേസില്‍ സമീറിന്റെ സഹോദരന്‍ മുനീറും പ്രതിയാണ്. ഇയാളെ പ്രതിയെ പിടികൂടാനായില്ല. രഹസ്യ വിവരത്തെ തുടര്‍ന്ന് വീട് റെയിഡ് ചെയ്താണ് കഞ്ചാവ് പിടിച്ചത്.  ഇരു നില വീട്ടിലെ മുകള്‍ നിലയിലെ കിടപ്പ് മുറിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

 

error: Content is protected !!