പെരിയ : ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ നടക്കുന്ന രണാമത് വൈശാഖ നടനം ദേശീയ നൃത്യോത്സവത്തില്‍ വഴവൂര്‍ ശൈലിയില്‍ പ്രശസ്തരായ സ്വാമിമലൈ കെ സുരേഷ്, ഭാര്യ ദുര്‍ഗ്ഗാ ദേവിയും ചേര്‍ന്ന് നടത്തിയ ഭരതനാട്യത്തില്‍ ഉമാമഹേശ്വരന്മാരായി നര്‍ത്തനം ചെയ്തു സദസ്സിനെ അദ്ഭുതപ്പെടുത്തി. നൃത്തത്തിലും സംഗീതത്തിലും എ ഗ്രേഡ് കലാകാരനായ സ്വാമിമലൈ സുരേഷ് നട്വാംഗത്തിലും വളരെ പ്രശസ്തനാണ്.
വൈശാഖ നടനം രണ്ടാം ദിനത്തില്‍ പ്രണതി സതീഷ്, ചാര്‍വ്വി സരളായ , മയൂര നൃത്ത നികേതന്‍, ഹരിപ്രിയ പട്ടേം , ഭരത് ദേവന പള്ളി, രഞ്ജിനി എസ്, രഞ്ജിനി നാഗരാജ് നിഹ തുളസീധരന്‍ , വിഷ്ണുവര്‍ദ്ധന്‍, സമര്‍പ്പണ സ്‌കൂള്‍ ചെന്നൈ, ഡോ: വിദ്യാലക്ഷമിയുടെ നാട്യ വിദ്യാ നിലയത്തിലെ കുട്ടികള്‍ അവതരിപ്പിച്ച വിവിധ നൃത്തനൃത്യങ്ങളും നന്ദി മണ്ഡപത്തില്‍ ഉണ്ടായിരുന്നു.
നൃത്തോത്സവത്തില്‍ നാളെ
രമാ വേണുഗോപാല്‍, കീര്‍ത്തന , അരുണ ഭാര്‍ഗ്ഗവി, ജഗദീശ്വര സുകുമാര്‍, കലാ കല്പക്ഷേത്ര, അദിതി അഖില്‍, വൈഷ്ണവി സൂര്യനാരായണന്‍, മഹിത സുരേഷ്, രമാ നൃത്ത വിഹാര്‍, ഉഷാ റാണി, വൈഷ്ണവി നാട്യശാല ബാംഗ്ലൂര്‍, പന്നഗ റാവു, കലാമണ്ഡലം നിമിഷ, അനഘ, മുംബൈ സുജാത നായര്‍ ശരണ്യ , വിശാഖപട്ടണത്തില്‍ നിന്നും സൗന്ദര്യയും ടീമും നൃത്യങ്ങള്‍ അവതരിപ്പിക്കും.
രണ്ടാം നാളില്‍ കാസര്‍കോട് ജില്ലയിലെ നൃത്ത അദ്ധ്യാപികയായ ഡോ വിജയലക്ഷ്മിയെ പരമ്പര വിദ്യാപീഠംആദരിച്ചു.
