ചീമേനി ഫെസ്റ്റ് (സീസണ്‍ 2) സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു

ചീമേനി :പീപ്പിള്‍ തിയറ്റര്‍ അസോസിയേഷന്‍ (സിപ്റ്റ) ചീമേനി സംഘടിപ്പിക്കുന്ന ചീമേനി ഫെസ്റ്റ് (സീസണ്‍ 2) സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു .സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറയും ഫെസ്റ്റ് ലോഗോ പ്രകാശനം കാഞ്ഞങ്ങാട് ഡി.വൈ.എസ്. പി.ബാബു പെരിങ്ങേത്തും നിര്‍വഹിച്ചു, വാര്‍ഡ് മെമ്പര്‍ എം.ശ്രീജ ലോഗോ ഏറ്റു വാങ്ങി . ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ. ശകുന്തള മുഖ്യാതിഥിയായി.കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റും സംഘടക സമിതി ചെയര്‍മാനും കൂടിയായ എ. ജി. അജിത്ത് കുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.ഫെസ്റ്റ് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി വി മോഹനന്‍ സ്വാഗതവും സിപ്റ്റ പ്രസിഡന്റ് സുഭാഷ് അറുകര നന്ദി പറഞ്ഞു ഫെസ്റ്റ് മെയ് 3 മുതല്‍ 15 വരെ ചീമേനി ഫെസ്റ്റ്നടക്കും.

error: Content is protected !!