കോളംകുളം റെഡ് സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് വാര്‍ഷിക ആഘോഷം നടന്നു; തൃക്കരിപ്പൂര്‍ എം എല്‍ എ രാജഗോപാലന്‍ ഉദ്ഘടനം ചെയ്തു

കോളംകുളം :മലയോരത്തെ കലാ സാംസ്‌കാരിക കായിക മേഖലയില്‍ മികച്ചു നില്‍ക്കുന്ന ക്ലബ്ബുകളില്‍ ഒന്നായ കോളംകുളം റെഡ് സ്റ്റാര്‍ ആര്‍ട്‌സ് ആന്‍് സ്‌പോര്‍ട്‌സ് ക്ലബ് ന്റെ നാലുമാസങ്ങളായി നാടിനൊപ്പം നാലുപത്തിറ്റാണ്ട് എന്ന അപ്തവാക്യത്തോടെ നടത്തിയ കലാ സാംസ്‌കാരിക കായിക പരിപാടികള്‍ ഏപ്രില്‍ 30 മെയ് 1തിയതികളില്‍ ആയിരങ്ങള്‍ പങ്കെടുത്ത ഒട്ടനവധി കലാ സാംസ്‌കാരിക പരിപാടികളോട് സമാപിച്ചു. തൃക്കരിപ്പൂര്‍ എം എല്‍ എ രാജാഗോപാലന്‍ ഉദ്ഘടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ രാജ്മോഹന്‍ അധ്യക്ഷനായി. ക്ലബ് സെക്രട്ടറി മണി കെ സ്വാഗതവും നെല്ലിയടുക്കം ഗോപന്‍ മാസ്റ്റര്‍ തയ്യാറാക്കിയ ക്ലബ്ബിനെ പറ്റിയുള്ള സ്വാഗതഗാനം ക്ലബ് പ്രവര്‍ത്തകര്‍ ആലപിച്ചു. ഇ എം എസ് വായനശാല സെക്രട്ടറി വി കെ നാരായണന്‍, സിപിഎം ബിരിക്കുളം ലോക്കല്‍ സെക്രട്ടറി രാജേഷ് എന്നിവര്‍ സംസാരിച്ചു. ക്ലബ്ബിന്റെ നാല്‍പതാം വാര്‍ഷികത്തിന്റെ പ്രചരണ വീഡിയോകള്‍ തയ്യാറാക്കിയ യോഗേഷ് പുലയനടുക്കത്തെ എം എല്‍ എ അനുമോദിച്ചു. ഹരീഷ് കോളംകുളം നന്ദി പറഞ്ഞു. വാര്‍ഷികത്തിന്റെ ഭാഗമായി തയ്യാറാക്കിയ സപ്ലിമെന്റ് പ്രകാശനം ക്ലബ്, വായനശാല ഭാരവാഹികള്‍ സംയുക്തമായി നടത്തി. ക്ലബ്ബിന്റെ കലാ കരാന്മാരുടെ മാര്‍ഗം കളി, മംഗലം കളി, ഒപ്പന, അലാമികളി, കൈകൊട്ടിക്കളി, ഗുജറാത്തി ഡാന്‍സ്, രംഗ പൂജ, വിവിധ ഗ്രൂപ്പ്, സിംഗിള്‍ ഡാന്‍സ് തുടങ്ങിയ നൃത്തരൂപങ്ങളും സംഗീത ശില്പവും അരങ്ങിലെത്തി. മെയ് ഒന്നിന് സാംസ്‌കാരിക ഘോഷയാത്രയോടെ അണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് മെഗാ ദഫും, മെഗാ തിരുവാതിരയും . ഐഡിയ സ്റ്റാര്‍ ഫെയിം ബല്‍റാം നയിച്ച ഗാനമേളയോടെയാണ് നാലപ്പതാം വാര്‍ഷിക പരിപാടികള്‍ തിരിശീല വീണത്. പരിപാടി ആസ്വദിക്കാനായി ആയിരകണക്കിന് ആളുകള്‍ ആണ് ക്ലബ് പരിസരത്തേക്ക് രണ്ടു ദിവസങ്ങളില്‍ ഒഴുകിഎത്തിയത്.

error: Content is protected !!