കാഞ്ഞങ്ങാട് : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഹോസ്ദുര്‍ഗ് റെയ്ഞ്ച് കമ്മിറ്റി ജനറല്‍ ബോഡി യോഗം പുതിയകോട്ട നൂറുല്‍ ഇസ്ലാം മദ്‌റസയില്‍ ചേര്‍ന്നു. സമസ്ത മുഫത്തിഷ് അബ്ദുല്‍ റഷീദ് മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ഹോസ്ദുര്‍ഗ് ടൗണ്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി പള്ളി വളപ്പില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സഈദ് അസ്അദി പുഞ്ചാവി സ്വാഗതം പറഞ്ഞു. റെയ്ഞ്ച് നിരീക്ഷകന്‍ ഹാരിസ് ഹസനി മെട്ടമ്മല്‍, മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട് എ കെ മുഹമ്മദ്, ജമാഅത്ത് സെക്രട്ടറി ഹംസ പുതിയ കോട്ട, സ്വദര്‍ മുഅല്ലിം ശരീഫ് അസ്അദി, എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. പുതിയ വര്‍ഷത്തേക്കുള്ള റെയ്ഞ്ച് കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് : വി വി മുനീര്‍ ഫൈസി,ജനറല്‍ സെക്രട്ടറി : സഈദ് അസ്അദി പുഞ്ചാവി , ട്രഷറര്‍ : മൊയ്തീന്‍ കുഞ്ഞി പള്ളിവളപ്പില്‍,
വൈസ് പ്രസിഡന്റ് : മുസമ്മില്‍ ഫൈസി ഇര്‍ഫാനി , വഹാബ് ബാഖവി . ജോയിന്റ് സെക്രട്ടറി : ഹസന്‍ തിഫ് ലി, ജുനൈദ് ഹുദവി, പരീക്ഷ ബോര്‍ഡ്
ചെയര്‍മാന്‍ : മുഹമ്മദലി റഹ്‌മാനി വൈസ് ചെയര്‍മാന്‍ : അബ്ദുല്‍ നാസര്‍ മൗലവി, എസ് കെ എസ് ബി വി : ചെയര്‍മാന്‍ : മുഹമ്മദലി അസ്ഹരി,
കണ്‍വീനര്‍ : മിദ്ലാജ് കല്ലൂരാവി, ക്ഷേമ ബോര്‍ഡ്: ചെയര്‍മാന്‍ : ശരീഫ് അസ്അദി കണ്‍വീനര്‍ : മുഹമ്മദ് സഅദി , സുപ്രഭാതം : ചെയര്‍മാന്‍ : വി വി മുനീര്‍ ഫൈസി , വൈസ് ചെയര്‍മാന്‍ : ശാഹുല്‍ അമീന്‍ ഫൈസി മാനേജ്‌മെന്റ് പ്രതിനിധികള്‍: അബ്ദുല്‍ റഹ്‌മാന്‍ ഹാജി പട്ടാക്കാല്‍ ,
ഹസൈനാര്‍ ബാവ നഗര്‍, എം കെ അബ്ദുല്‍ റഹ്‌മാന്‍ ആറങ്ങാടി, കരീം കുശാല്‍ നഗര്‍ എന്നിവരെ തെരഞ്ഞെടുത്തു.
