ഗോശാലയിലെ നൃത്തം ജീവിതത്തിലെ നവ്യാനുഭവം : നവ്യാനായര്‍

പെരിയ : ഗോകുലം ഗോശാലയില്‍ മെയ്യ് ഒന്ന് മുതല്‍ 11 വരെ നീണ്ടു നില്‍ക്കുന്ന വൈശാഖ നടനം ദേശീയ നൃത്യോത്സവത്തില്‍ ആദ്യ ദിവസത്തെ വൈകുന്നേരത്തെ പ്രധാന പരിപാടിയായി ഭരതനാട്യ കച്ചേരി അവതരിപ്പിച്ച നവ്യ ഗോക്കള്‍ക്കായി ഗോക്കള്‍ക്ക് മുന്നില്‍ തിങ്ങി നിറഞ്ഞ കലാസ്വാദകര്‍ക്ക് മുന്നില്‍ നൃത്തം അവതരിപ്പിച്ചത് ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിനത്തെയാണ് എനിക്ക് സമ്മാനിച്ചതെന്ന് വേദിയില്‍ നിന്ന് തന്നെ അഭിപ്രായപ്പെട്ടു.

കലയെ പ്രോത്സാഹിപ്പിക്കുന്ന ഗോശാലയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ യൂണിവേഴ്‌സിറ്റി തയ്യാര്‍ – സിദ്ദു അല്‍ഗൂര്‍

വൈശാഖനടനം ദേശീയ നൃത്യോത്സവം ഉദ്ഘാടനം ചെയ്തു സംസാരിച്ച യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ നാടന്‍ പശുക്കളെ സംരക്ഷിക്കുന്നതിനൊപ്പം ഭാരതീയ കലകളെ പ്രോത്സാഹിപ്പിക്കുവാനുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ അത്യന്തം ശ്ലാഘനീയമാണെന്നും യൂണിവേഴ്‌സിറ്റിയിലും കലകള്‍ അഭ്യസിക്കുവാനുള്ള പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങുമെന്നും ഗോശാലയിലെ പരമ്പര വിദ്യാപീഠത്തിന്റെ കലാപരമായ പ്രവര്‍ത്തനത്തില്‍ സഹകരിക്കുമെന്നും അറിയിച്ചു. ചടങ്ങില്‍ ഗോശാല മാനേജിംഗ് ട്രസ്റ്റി വിഷ്ണു പ്രസാദ് ഹെബ്ബാര്‍ അദ്ധ്യക്ഷത വഹിച്ചു. ഉദുമ മുന്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍ മുഖ്യാതിഥി ആയി. ബേക്കല്‍ ഗേറ്റ് വേ താജ് മുതലാളി പ്രഭാകര്‍ , പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് അരവിന്ദാക്ഷന്‍, ശ്രീ നാരായണ കോളേജ് ഡയറക്ടര്‍ രാജന്‍ പെരിയ , സംഗീതജ്ഞന്‍ വെള്ളിക്കോത്ത് വിഷ്ണു ഭട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കാസര്‍ഗോഡ് ജില്ലയിലെ നൃത്താദ്ധ്യാപകനായ രാമചന്ദ്രന്‍ വേലാശ്വരത്തെ പരമ്പര വിദ്യാപീഠംആദരിച്ചു.

നൃത്യോത്സവ വേദിയില്‍ നാളെ

അപര്‍ണ്ണ വാസുദേവന്‍, ശ്രീലക്ഷ്മി, അനന്യ അമ്പരീഷ്, ശ്രീരേഖ വാരിക്കാട്, പൗര്‍ണ്ണമി പ്രകാശ്, പൂജിത മേപ്പാട്, പ്രഗല്‍ഭ് , രാജേഷ് ചന്ദ്രന്‍, രജിത ചന്ദ്രന്‍ , ശുഭശ്രീ ശശിധരന്‍, ബാലകൃഷ്ണ മഞ്ചേശ്വരം ടീം, പ്രിയാ മുര്‍ളേ എന്നിവര്‍ ഗോശാല നന്ദി മണ്ഡപത്തില്‍ നൃത്യങ്ങള്‍അവതരിപ്പിക്കും.

 

error: Content is protected !!