പള്ളോട്ട് ഭഗവതി അമ്മ ദേവസ്ഥാനം പ്രതിഷ്ഠാദിന കളിയാട്ട ഉത്സവത്തിന്റെ തുടക്കം: നാഗപൂജ നടന്നു

മാവുങ്കാല്‍ :പള്ളോട്ട് ഭഗവതി അമ്മ ദേവസ്ഥാനത്ത് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കളിയാട്ട ഉത്സവത്തിന്റെ രണ്ടാം ദിവസത്തില്‍
ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ശ്രീധരന്‍ വാരിക്കാട്ട് തായര്‍ടെ മുഖ്യ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമം,കലശപൂജ,നാഗ സ്ഥാനത്ത് പാലഭിഷേകം ഇളനീരഭിഷേകം,വെള്ള നിവേദ്യം,സമര്‍പ്പണം തുടങ്ങിയ വിവിധ ചടങ്ങുകള്‍ നടന്നു. തുടര്‍ന്ന്പള്ളോട്ട് ഭഗവതി അമ്മ ദേവസ്ഥാനം മാതൃസമിതിയുടെ തിരുവാതിര,കവ്വായി വനിത വേദിയുടെ ആലാമികളി, ടീംആഞ്ജനേയ മാവുങ്കാലിന്റെ ഫ്യൂഷന്‍ കൈകൊട്ടിക്കളി, ടീം പള്ളോട്ട് അമ്മ ജൂനിയേഴ്‌സ് ഫ്യൂഷന്‍ തിരുവാതിര,ടീംത്രിപുരേശ്വരി,മഞ്ഞം പൊതിശ്രീ വീര മാരുതി ക്ഷേത്രം മാതൃസമിതി മെഗ തിരുവാതിര,ടീ പൈരടുക്കിന്റെ കൈകൊട്ടിക്കളി,കര്‍മ്മ മ്യൂസിക് കാഞ്ഞങ്ങാടിന്റെ ഭക്തിഗാനസുധ തുടങ്ങിയ വിവിധ പരിപാടികള്‍ നടന്നു. കലാസന്ധ്യ ക്ഷേത്രം പ്രസിഡന്റ് കെ ദാമോദരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.സെക്രട്ടറിശ്രീധരന്‍ആലും കുഴി ,ട്രഷറര്‍ ടി കെ ഗോവിന്ദന്‍,സാംസ്‌കാരിക സമിതി പ്രസിഡന്റ് എന്‍ ബാലകൃഷ്ണന്‍ ,സെക്രട്ടറി വി എം സുനില്‍കുമാര്‍, ,മാതൃസമിതിപ്രസിഡന്റ് വി കെ ശ്യാമള,സെക്രട്ടറി മിനി ശ്രീനിവാസന്‍എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!