ഹോമിയോ ഡിസ്‌പെന്‍സറി എരിക്കുളം ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍ തുറന്നു

മടിക്കൈ ഗ്രാമ പഞ്ചായത്ത് സര്‍ക്കാര്‍ മാതൃകാ ഹോമിയോ ഡിസ്‌പെന്‍സറി എരിക്കുളം ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍ നസ് സെന്റര്‍
തുറന്നു.എം എല്‍ എയുടെ 2021 – 22 വര്‍ഷത്തെ നിയോജക മണ്ഡലം ആസ്തിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടോദ്ഘാടനം കാഞ്ഞങ്ങാട് എം എല്‍ എ. ഇ ചന്ദശേഖരന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് ഓവര്‍സീയര്‍ നാരായണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹോമിയോ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.കെ രേഷ്മ,ഡോ. സി.കെ ഭാഗ്യലക്ഷി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ശ്രീലത , പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശന്‍, പഞ്ചായത്ത് അംഗങ്ങളായ പി സത്യ എം രജിത, ഒ നിഷ, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ സി .പ്രഭാകരന്‍, എം രാജന്‍, കെ.വി.കുമാരന്‍ , എച്ച് എം സി മെമ്പര്‍മാരായ കെ.എം ഷാജി, കെ. ശാര്‍ങ്ങാധരന്‍ , ഡോ: പി.കെ വിപിന്‍ രാജ് , വര്‍ക്ക് കോണ്‍ട്രാക്ടര്‍ കെ മദനഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. മടിക്കൈ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രമ പത്മനാഭന്‍ സ്വാഗതവും, എരിക്കുളം ഗവ: ഹോമിയോ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.എച്ച് മുജീബ് റഹ്‌മാന്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!