പരിസ്ഥിതി ദുര്‍ബല പ്രദേശമായ റാണിപുരത്തെ അനധികൃത പാറ ഖനനം തടയാനുള്ള നടപടി സ്വീകരിക്കണം: ബിജെപി റാണിപുരത്ത് സൂചനാ സമരം നടത്തി

റാണിപുരം : പരിസ്ഥിതി ദുര്‍ബല പ്രദേശമായ റാണിപുറത്ത് വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്തെ അനധികൃത പാറഖനനം തടയാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി പനത്തടി പഞ്ചായത്ത് കമ്മറ്റി സൂചനാ സമരം നടത്തി. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രതീഷ് കുമാര്‍, വൈസ് പ്രസിഡന്റ് പി. കൃഷ്ണകുമാര്‍, കര്‍ഷക മോര്‍ച്ച പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജയലാല്‍ എന്നിവര്‍ സംസാരിച്ചു. ബിനു എ.നായര്‍, ദേവപ്പു നായക്ക്, പുരുഷോത്തമന്‍, എം.സി മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അനധികൃത ഘനനം അധികാരികള്‍ തടയാത്ത പക്ഷം ഖനനം തടയുന്നതുള്‍പ്പെടെയുള്ള സമര പരിപാടികള്‍ക്ക് ബി.ജെ.പി നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു.റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിന്റെ അതിര്‍ത്തിയോടു ചേര്‍ന്നാണ് പാറഖനനം നടത്തുന്നത്. ഇത് അപകടങ്ങളിലേക്ക് വഴിവെക്കും. കൂടാതെ റോഡിലെ കലുങ്കിനോട് ചേര്‍ന്ന് തോട് കെട്ടിയെടുത്ത് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയില്‍ തോടരികില്‍ കെട്ടിയ കരിങ്കല്‍ കെട്ട് പൊളിച്ച് നീക്കണമെന്നും പ്രവര്‍ത്തകര്‍ആവശ്യപ്പെട്ടു.

error: Content is protected !!