കാഞ്ഞങ്ങാട് : കീടനാശിനി കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുതുക്കൈ മോനാച്ചയിലെ എം വി ഷൈജു (40) ആണ് മരിച്ചത്.
ഏപ്രില്‍ 28 ന് രാത്രി 10.45 ന് വിഷം കഴിച്ച് അവശനിലയില്‍ കാണപ്പെട്ട ഷൈജുവിനെ മംഗലാപുരം ഇന്ത്യാന ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നെങ്കിലും ചികിത്സയ്ക്കിടെ ഇന്ന് രാവിലെ 8.30 മണിയോടെ മരിച്ചു. മോനാച്ചയിലെ എം വി . കൃഷ്ണന്‍ – തമ്പായി ദമ്പതികളുടെ മകനാണ്. ഭാര്യ: സന്ധ്യ (വാഴുന്നോറടി), മക്കള്‍: അനന്തു കൃഷ്ണ, പാര്‍വതി കൃഷ്ണ (ഇരുവരും ഉപ്പിലക്കൈ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ബൈജു, പരതയായ മീന.
കീടനാശിനി കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; മോനാച്ചയിലെ എം വി ഷൈജുവാണ് മരിച്ചത്
