കാഞ്ഞങ്ങാട്: ലോക തൊഴിലാളി ദിനത്തില്‍ ലീഗല്‍ സര്‍വീസ് കമ്മിറ്റി ഹോസ്ദുര്‍ഗ് , ജനമൈത്രി പോലീസ് ഹോസ്ദുര്‍ഗ് സംയുക്ത ആഭിമുഖ്യത്തില്‍ സൂര്യ സില്‍ക്കിലെ തൊഴിലാളികള്‍ക്കായി നിയമാവബോധ ക്ലാസ് നടത്തി. ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി അജിത് കുമാര്‍ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന് കോതൊളി അധ്യക്ഷത വഹിച്ചു. ഹോസ്ദുര്‍ഗ് ബാര്‍ അസോസിയേഷന് അഡ്വ. വി ടി സതി ബോധവല്‍ക്കരണ ക്ലാസ് എടുത്തു. മാനേജര്‍ സജോ ജോസഫ് എന്നിവര്‍ സംസാരിച്ചു.പാരാ ലീഗല്‍ വളണ്ടിയര്‍ സി ബിന്ദു സ്വാഗതവും അസി.മാനേജര്‍ കെ എ ജിന്സണ് നന്ദിയും പറഞ്ഞു. പരിപാടിയില്‍ 80 ഓളം തൊഴിലാളികള്പങ്കെടുത്തു
താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി, ജനമൈത്രി പോലീസ് ഹോസ്ദുര്‍ഗ് സംയുക്തമായി മെയ്ദിനത്തില്‍ തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
