കാഞ്ഞങ്ങാട്ടെ വ്യാപാര പ്രമുഖന്‍ എച്ച് പാണ്ഡുരംഗ പൈ അന്തരിച്ചു; പച്ചക്കറി സണ്‍സ്, കോട്ടപ്പാറയിലെ ശ്രീറാം ട്രേഡേഴ്‌സ് വ്യാപാര സ്ഥാപനങ്ങളുടെ സ്ഥാപകനാണ്; സംസ്‌കാരം വൈകിട്ട് 5 ന് മേലാംങ്കോട്ടെ സമുദായ ശ്മശാനത്തില്‍

കാഞ്ഞങ്ങാട് : വ്യാപാര പ്രമുഖന്‍ ദുര്‍ഗ ഹൈസ്‌കൂള്‍ സമീപം താമസിക്കുന്ന എച്ച് പാണ്ഡുരംഗ പൈ ( 75)അന്തരിച്ചു .സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് മേലാംങ്കോട്ടെ സമുദായ സ്മശാനത്തില്‍. പുതിയകോട്ടയിലെ പച്ചക്കറി സണ്‍സ്, കോട്ടപ്പാറയിലെ ശ്രീറാം ട്രേഡേഴ്‌സ് വ്യാപാര സ്ഥാപനങ്ങളുടെ സ്ഥാപകനാണ്.പരേതരായ നരസിംഹ പൈ – രുക്മണി ദേവി എന്നിവരുടെ മകനാണ്. ഭാര്യ:പത്മ പൈ . മക്കള്‍: പ്രിയ ഷേണായി , പ്രശാന്ത് , പ്രവീണ്‍ (ഇരുവരും ശ്രീറാം ട്രേഡേഴ്‌സ് കോട്ടപ്പാറ).മരുമക്കള്‍: ലക്ഷ്മണ്‍ ഷേണായി (കോയമ്പത്തൂര്‍), നീതു (എടപ്പള്ളി) ഗൗരി (ചിക്കമാംഗ്ലൂര്‍). സഹോദരങ്ങള്‍: ത്രീവിക്രമ പൈ (പച്ചക്കറി സണ്‍സ് പുതിയകോട്ട), എച്ച് ഗുരുദത്ത് പൈ (പച്ചക്കറി സണ്‍സ് പുതിയ കേട്ട),പുഷ്പ ഷേണായി (പയ്യന്നൂര്‍), സുശീലാ കാമത്ത് (മുല്‍ക്കി), പരേതരായ സക്കു ഭായി കാമത്ത്, മീനാക്ഷികാമത്ത്.

error: Content is protected !!