പെരിയ : മാര്‍ച്ച് 3 നു ആരംഭിച്ച ചാലിങ്കാല്‍ ഗവ : എല്‍ പി സ്കൂള്‍ സപ്തതി ആഘോഷം മെയ് 3 ന് സമാപിക്കും. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍
സമാപന സമ്മേളനം ഉത്ഘാടനം ചെയ്യും. പുല്ലൂര്‍ -പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷന് അധ്യക്ഷത വഹിക്കും. സംഗീത നാടക അക്കാദമി അംഗം രാജ്മോഹന്‍ നീലേശ്വരം സ്മരണിക പ്രകാശനം നിര്‍വഹിക്കും. തുടര്‍ന്ന് ഗുരു വന്ദനം, ആദര സമ്മേളനം , മെഗാ തിരുവാതിര, കൈ കൊട്ടിക്കളി, നൃത്ത നൃത്യങ്ങള്‍ , നാടകം എന്നിവഅരങ്ങേറും.
ചാലിങ്കാല്‍ ഗവ: എല്‍.പി. സ്കൂള്‍ സപ്തതി ആഘോഷം മെയ് 3 ന് സമാപിക്കും
