പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവര്‍ക്ക് കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ശ്രദ്ധാഞ്ജലി

കാഞ്ഞങ്ങാട്: കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റ് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടന്ന ചടങ്ങിന് പ്രസിഡന്റ് സി കെ ആസിഫ്,ജനറല്‍ സെക്രട്ടറി കുമാരന്‍ ഐശ്വര്യ, ട്രഷറര്‍ മുഹമ്മദ് ഹാസിഫ്എന്നിവര്‍ നേതൃത്വം നല്‍കി.കത്തിച്ചു പിടിച്ച മെഴുകുതിരികളുമായി മുഴുവനാളുകളും തീവ്രവാദ വിരുദ്ധ പ്രതിജ്ഞ നടത്തി. വനിതാ വിങ്ങിന്റെയും യൂത്ത് വിങ്ങിന്റെയും പ്രവര്‍ത്തകര്‍ അടക്കം നിരവധി അംഗങ്ങള്‍ ഈ ശ്രദ്ധാഞ്ജലിയില്‍പങ്കെടുത്തു.

error: Content is protected !!