കാഞ്ഞങ്ങാട് : കഴിഞ്ഞ ഒരു വര്‍ഷമായി മലയാള മനോരമ കാഞ്ഞങ്ങാട് ബ്യൂറോ റിപ്പോര്‍ട്ടര്‍ പ്രവര്‍ത്തിച്ച് കോട്ടയത്തേക്ക് സ്ഥലം മാറിപോകുന്ന
ആകാശിന് കാഞ്ഞങ്ങാട് പ്രസ് ഫോറം യാത്രയയപ്പ് നല്കി.പ്രസ് ഫോറം പ്രസിഡന്റ് ടി കെ നാരായണന് അധ്യക്ഷനായി. സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഫസലുറഹ്മാന്, ടി. മുഹമ്മദ് അസ്ലാം, ഇ.വി ജയകൃഷ്ണന്, ജോയ് മാരൂര്‍, പി പ്രവീണ്‍കുമാര്‍, കെ. ബാബു, ഇ വി വിജയന്, കെ എസ് ഹരി, എം കുഞ്ഞിരാമന്, എന്‍ ഗംഗാധരന്, കെ. ജയരാജന്, സജേഷ് അടമ്പില്‍ ,കാവുങ്കാല്‍ നാരായണന് എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റ് ടി.കെ. നാരായണന് ഉപഹാരം സമര്‍പ്പണം നടത്തി. ആകാശ് മറുപടിപ്രസംഗം നടത്തി.
മലയാള മനോരമ റിപ്പോര്‍ട്ടര്‍ ആകാശിന് പ്രസ് ഫോറം യാത്രയയപ്പ് നല്കി
