ബന്ധുവിനെ കാണാന്‍ ചായ്യോത്ത് എത്തിയ ആസാം സ്വദേശി കിണറ്റില്‍ മരിച്ച നിലയില്‍

കരിന്തളം: ആസാം സ്വദേശിയായ യുവാവിനെ വാടക കോട്ടേഴ്‌സിന് ചേര്‍ന്നുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആസാം സ്വദേശി ഗംബ്ബര്‍ ബസുമടരി (28) നെയാണ് ചായോത്ത് മുസ്ലിം പള്ളിക്ക് എതിര്‍ വശത്തെ മോഹനന്റെ കോട്ടേഴ്‌സിന് തൊട്ടുള്ള കിണറ്റില്‍ മരിച്ച നിലയില്‍ ഇന്ന് രാവിലെ കാണപ്പെട്ടത്. മൃതദേഹം കാഞ്ഞങ്ങാട് നിന്നും വന്ന ഫയര്‍ഫോഴ്‌സ് പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ തളിപ്പറമ്പില്‍ ജോലിയെടുത്തു വരികയാണ് . ഞായറാഴ്ച പ്രസ്തുത കോട്ടേഴ്‌സില്‍ താമസിക്കുന്ന ബന്ധുവിനെ കാണുവാന്‍ വന്നതായിരുന്നു. അമിതമായി മദ്യപിച്ചിട്ടാണ് ഇയാള്‍ വന്നതെന്ന് കൂടെയുള്ളവര്‍ പറയുന്നു. അപ്‌സ്റ്റേയറില്‍ നിന്നും അബദ്ധത്തില്‍ താഴെ വീണതാണെന്ന് കരുതുന്നു. നിലവില്‍ ഉപയോഗിക്കാത്ത
കിണറിന് 13 കോല്‍ ആഴമുണ്ട്. യുവാവിനെ കാണുന്നില്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോള്‍ കെട്ടിട ഉടമ തന്നെയാണ് മൃതദേഹം കാണുന്നത്.

error: Content is protected !!