കാഞ്ഞങ്ങാട് മാര്‍ക്കറ്റ് റോഡില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് മോഷണം പോയി

കാഞ്ഞങ്ങാട് : മല്‍സ്യ മാര്‍ക്കറ്റിന് സമീപം റോഡില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് മോഷണം പോയി. നോര്‍ത്ത് കോട്ടച്ചേരി തുളുച്ചേരിയിലെ എം.നിധിന്‍ കുമാറിന്റെ കെ എല്‍ 60 വി 4802 നമ്പര്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാണ് മോഷണം പോയത്. ഏപില്‍ 25 ന് രാവിലെ 8 നും വൈകിട്ട് 5നും ഇടയിലുള്ള
സമയത്താണ് റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ മീന്‍ മാര്‍ക്കറ്റിനു സമീപം വെച്ച് ബുള്ളറ്റ് മോഷണം പോയത്. ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

error: Content is protected !!