ജേര്‍ണലിസ്റ്റ് വടംവലിക്കും  ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി;  എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ സംഘാടക സമിതി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: പ്രസ് ക്ലബ് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടകസമിതായി. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ സംഘാടക സമിതി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് സിജു കണ്ണന്‍ അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ശോഭാ ബാലന്‍, വടംവലി അസോസിയേഷന്‍ പ്രതിനിധി ബാബു കോട്ടപ്പാറ, സഹീര്‍ ആസിഫ്, ഹനീഫ, കെ. ശ്രീകാന്ത്, വി. രാജന്‍, ബിജു ഉണ്ണിത്താന്‍, അര്‍ജുനന്‍ തായലങ്ങാടി തുടങ്ങിയവര്‍ സംസാരിച്ചു. പ്രദീപ് നാരായണന്‍ സ്വാഗതവും സുരേന്ദ്രന്‍ മടിക്കൈ നന്ദിയും പറഞ്ഞു. മെയ് 21 ന് കാസര്‍കോട് വെച്ചാണ് മല്‍സരം സംഘടിക്കുന്നു. ഭാരവാഹികള്‍: എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ (ചെയര്‍മാന്‍), സിജു കണ്ണന്‍ (വര്‍. ചെയ), പ്രദീപ് നാരായണന്‍(കണ്‍).

error: Content is protected !!