കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ദി പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്‍ സൂപ്പര്‍ സ്‌പെഷാലിറ്റി കണ്ണാശുപത്രിക്ക് ദേശീയ അംഗീകാരമായ എന്‍ എ ബി എച്ച് ലഭിച്ചതിന്റെ ആഘോഷവും സര്‍ട്ടിഫിക്കറ്റ് കൈമാറ്റ ചടങ്ങും സംഘടിപ്പിച്ചു.തെക്കേപ്പുറം റോയല്‍ റസിഡന്‍സിയില്‍ സംഘടിപ്പിച്ച പരിപാടി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഐ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. പി എം സുരേഷ് ബാബു അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി.കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ ടെക് അബ്ദുല്ല, കെ സീത,വന്ദന ബല്‍രാജ് ഡോ. ശശിധര റാവു,അഡ്വ. കെ.രാജ് മോഹനന്‍,എന്‍ ബാലകൃഷ്ണന്‍,സി രാജന്‍ പെരിയ, ടി.വി കുഞ്ഞിരാമന്‍, എ.ദാമോദരന്‍,കെ. വി ദിനേശന്‍,യൂനുസ് വടകര മുക്ക്,എം മൊയ്തു ഹാജി, കെ.രാജേന്ദ്രന്‍, കെ.ഗോപി, ബാബു കോട്ടപ്പാറ,രതീഷ് അമ്പലത്തറ എന്നിവര്‍ സംസാരിച്ചു.
കാഞ്ഞങ്ങാട്ടെ സ്ഥാപനത്തില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ ആദരിച്ചു. ഡോ. സുഹാന ബഷീര്‍ സ്വാഗതവും, മുകേഷ് അത്തായി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജീവനക്കാരുടെ വിവിധ കലാപരിപാടികളുംനടന്നു.
ദി പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്‍ സൂപ്പര്‍ സ്‌പെഷാലിറ്റി കണ്ണാശുപത്രിക്ക് ദേശീയ അംഗീകാരം : സര്‍ട്ടിഫിക്കറ്റ് കൈമാറ്റ ചടങ്ങ് നടന്നു; ഇ. ചന്ദ്രശേഖരന്‍ എംഎല്‍എയില്‍ നിന്ന്അംഗീകാര സര്‍ട്ടിഫിക്കറ്റ് ഡോ പി എം സുരേഷ് ബാബു ഏറ്റുവാങ്ങി
