കോണ്‍ഗ്രസ് പെരിയ മണ്ഡലം തന്നിത്തോട് നാലാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി; യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്തു

പെരിയ : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പെരിയ മണ്ഡലം തന്നിത്തോട് നാലാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാലക്രയില്‍ വെച്ച് മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി. യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ മൂരിയാനം അധ്യക്ഷത വഹിച്ചു.  ഡി സി സി വൈസ് പ്രസിഡന്റ് സാജിദ് മവ്വല്‍, മണ്ഡലം പ്രസിഡന്റ് രാജന്‍ അരീക്കര, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ എം കെ ബാബുരാജ് ,യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കാര്‍ത്തികേയന്‍ പെരിയ, വാര്‍ഡ് മെമ്പര്‍ അംബിക കൃഷ്ണന്‍,ശശിധരന്‍ സി,ഇ.നാരായണന്‍ കാലിയാടുക്കം, പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പത്മനാഭന്‍ മൊയോലം തുടങ്ങിയവര്‍ സംസാരിച്ചു.
സംഗമത്തില്‍ ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു..കൂടാതെ വാര്‍ഡിലെ മുതിര്‍ന്ന (70വയസ് കഴിഞ്ഞ) വരെ ആദരിക്കല്‍ചടങ്ങുംനടന്നു.

error: Content is protected !!