കാഞ്ഞങ്ങാട്:ലഹരിയാവാം വായനയോട് എന്ന സന്ദേശവുമായി നാട്ടിലെ മുഴുവന്‍ ആളുകള്‍ക്കും വായനയുടെയും അക്ഷരത്തിന്റെയും പൊന്‍വെളിച്ചം പകര്‍ന്നു നല്‍കുന്നതോടൊപ്പം സാമൂഹ്യ സംസ്‌കാരിക ആരോഗ്യ വിദ്യാഭ്യാസം ജീവകാരുണ്യ കലാകായിക മേഖലയിലും കൃത്യമായ ഇടപെടല്‍ നടത്തി നാടിനെ ചേര്‍ത്തുപിടിച്ച് ആറുവര്‍ഷം പിന്നിടുന്ന അത്തിക്കോത്ത് എ സി നഗര്‍ ഡോ: ബി ആര്‍ അംബേദ്കര്‍ ട്രൈബല്‍ വായനശാല ഗ്രന്ഥാലയത്തിന്റെആറാം വാര്‍ഷിക ആഘോഷം വിവിധ പരിപാടികളോടെ നടന്നു.സമാപന സമ്മേളനം കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് ബി കൃഷ്ണന്‍ അധ്യക്ഷനായി.ചടങ്ങില്‍ വച്ച് പ്രദേശത്തെ ശുചിത്വമുള്ള നഗരമാക്കി മാറ്റുന്നതില്‍ മുന്നില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മ സേന അംഗങ്ങളായ എ സാവിത്രി,കെ സുമംഗലി, എ രൂപി, സി ശാന്തകുമാരി, എ പുഷ്പ ,കെ ജ്യോതി, പി ബിന്ദു എന്നിവരെ ചടങ്ങില്‍ വച്ച് ആദരിച്ചു.ലൈബ്രറി കൗണ്‍സില്‍ താലൂക്ക് എക്‌സിക്യൂട്ടീവ് അംഗം സുനില്‍ പട്ടേന മുഖ്യപ്രഭാഷണം നടത്തി.സി കെ നാരായണന്‍,എ രാജന്‍,സൂര്യ ജാനകിഎന്നിവര്‍ സംസാരിച്ചു.ലൈബ്രറി സെക്രട്ടറി എ കെ മുരളി സ്വാഗതവും എം ലീല നന്ദിയും പറഞ്ഞു.വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത മുഴുവന്‍ വിശിഷ്ട അതിഥികള്‍ക്കും സ്വാഗത ചടങ്ങല്‍ ജില്ലയിലെ എഴുത്തുകാരുടെ രചനകള്‍ അടങ്ങിയപുസ്തകങ്ങള്‍ നല്‍കി സ്വീകരിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്,കൈകൊട്ടിക്കളി മത്സരം,കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉള്ള വിവിധ കാല,കായിക മത്സരങ്ങള്‍ പരിപാടികള്‍,തുടങ്ങി വിവിധ പരിപാടികള്‍ വാര്‍ഷികത്തിന്റെ ഭാഗമായി നടത്തി.
