ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ഫുട്‌ബോള്‍ മേള: ഫൈനല്‍ പോരാട്ടം നാളെ

കാഞ്ഞങ്ങാട്:-ലഹരിയാവാം കളിയിടങ്ങളോട് എന്ന സന്ദേശവുമായി ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ഏപ്രില്‍ അഞ്ച് മുതല്‍ നടത്തിവരുന്ന കെ സെവന്‍ സോക്കര്‍ എസ്എഫ് എ അംഗീകൃത അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ പോരാട്ടം 29ന് രാത്രി 8 മണിക്ക് നടക്കും. മുന്‍ ചാമ്പ്യന്മാരായ അരയാല്‍ ബ്രദേഴ്‌സ് അതിഞ്ഞാലും കഴിഞ്ഞവര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ സ്‌പോര്‍ട്ടിംങ്ങ് ഇമാറത്ത് മൂന്നാം മൈലും എന്നിവര്‍ തമ്മിലാണ് വിജയകിരീടം ഉയര്‍ത്താനുള്ള ഫൈനല്‍ പോരാട്ടത്തില്‍ മത്സരിക്കുന്നത്.കഴിഞ്ഞദിവസം വന്‍ ജനപങ്കാളിത്തത്തില്‍ നടന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറത്തിന്റെ താരങ്ങളുമായി കളത്തില്‍ ഇറങ്ങിയ ബ്രദേഴ്‌സ് ബാബാ നഗറിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സെബാന്‍ എഫ് സി കോട്ടക്കല്ലിന്റെ താരങ്ങളുമായി എത്തിയ സ്‌പോര്‍ട്ടിംങ്ങ് ഇമ്മാറത്ത് മൂന്നാം മൈല്‍ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് എത്തിയത്.നേരത്തെ മത്സരം ആരംഭിക്കുന്നത് മുന്നോടിയായി വിശിഷ്ട അതിഥികളായ ലൈബ്രറി കൗണ്‍സില്‍ ജില്ല പ്രസിഡണ്ടും മുന്‍ എം എല്‍ എ യുമായ കെ.വി കുഞ്ഞിരാമന്‍,വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് മേഖല പ്രസിഡണ്ട് പി. കെ. ഫൈസല്‍, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ എന്‍ പ്രിയേഷ്,എസ്എഫ്എ ജില്ലാ സെക്രട്ടറി എം സേതു ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഡോ:എ ആര്‍ ആര്യ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.ഇന്നലെ നടന്ന മത്സരത്തില്‍ കളിയിലൂട നീളം മികച്ച പ്രകടനം നടത്തിയ സബാന്‍ കോട്ടക്കലിന്റെ താലിബ മികച്ച കളിക്കാരനായിതിരഞ്ഞെടുത്തു.

error: Content is protected !!