ഗൃഹനാഥന്‍ കിണറ്റില്‍ മരിച്ച നിലയില്‍; കല്യോട്ടെ കുഞ്ഞാച്ചം വീട്ടില്‍ വി നാരായണനാണ് മരിച്ചത്.

പെരിയ :കാണാതായ ഗൃഹനാഥന്‍ കിണറ്റില്‍ മരിച്ച നിലയില്‍. കല്യോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കുഞ്ഞാച്ചംവീട്ടില്‍ വി നാരായണ(60)നാണ്
മരിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെ പരിസരവാസികള്‍ തെരയുന്നതിനിടയിലാണ് വീട്ടുപറമ്പിലെ കിണറ്റിനകത്ത് മൃതദേഹം കണ്ടെത്തിയത്.
കയറും കുടവും കിണറ്റിലേയ്ക്ക് തൂങ്ങിക്കിടക്കുന്നതു കണ്ടു പരിശോധിച്ചപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. വെള്ളം കോരുന്നതിനിടയില്‍ വീണതായിരിക്കുമെന്നാണ് സംശയം.അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെ മൃതദേഹം കരയ്‌ക്കെടുത്ത് വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ബേക്കല്‍ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
പരേതരായ പാറ്റേന്‍ മുത്തു മണിയാണി- തമ്പായി അമ്മ എന്നവരുടെ മകനാണ്. ഭാര്യ: ഓമന. മക്കള്‍: രസ, സൂരജ്. സഹോദരങ്ങള്‍ : സരോജിനി നാരായണി.

 

error: Content is protected !!