കാഞ്ഞങ്ങാട് : കേരളാ പോലീസ് 2000 ബാച്ച് കാസര്‍കോട് 25-ാം വാര്‍ഷികാഘോഷവും, കുടുംബ സംഗമവും , സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന എ.എസ് മാരായ പി പ്രദീപന്, ടി വിനോദ് കുമാര്‍ , എസ് മുരുകന് എന്നിവര്‍ക്കുള്ള യാത്രയയപ്പും കാഞ്ഞങ്ങാട് രാജ് റസിഡന്‍സി ഹാളില്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങോത്ത് ഉദ്ഘാടനവും, ഉപഹാര സമര്‍പ്പണവും നിര്‍വ്വഹിച്ചു. 2000 ബാച്ച് കാസര്‍കോട് പ്രസിഡന്റ് രതീശന് കെ കെ അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ കെ വി ജഗദീശന് അനുശോചനം വായിച്ചു. ജനറല്‍ സെക്രട്ടറി മഹേന്ദ്രന് എം സ്വാഗതവും, ജോയിന്റ് സെക്രട്ടറി അജയകുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍അരങ്ങേറി.
