കാഞ്ഞങ്ങാട് : ലോട്ടറി ടിക്കറ്റ് വിലവര്‍ധനവ് പിന്‍വലിക്കണമെന്നും, ചെറുകിട ഏജനന്റ് മാര്‍ക്കുള്ള ആവശ്യമായ ടിക്കറ്റ് വിതരണം ചെയ്യണം ബോണസ് 10000, രൂപയക്കി വര്‍ധിപ്പിക്കുക, ടിക്കറ്റിന്റെ മൊത്ത വിതരണത്തിലുള്ള അപാകതകള്‍ പരിഹരിക്കണമെന്നും , തൊഴിലാളി കമ്മീഷന്‍ വര്‍ദ്ധിപ്പിക്കുക , സമ്മാനത്തുകയുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും കാസര്‍കോട് ജില്ല ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്‌സ് സംഘ് (ബിഎംഎസ്) വാര്‍ഷിക സമ്മേളനത്തില്‍ സംസ്ഥാന ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. സമ്മേളനം ബിഎംഎസ് ജില്ലാ പ്രസിഡന്റ് കെ ഉപേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ബിഎംഎസ് ജില്ലാ സെക്രട്ടറി കെ വി ബാബു അധ്യക്ഷത വഹിച്ചു, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി പി ദിനേശ് സംസാരിച്ചു, ബിഎംഎസ് സംസ്ഥാന സമിതി അംഗം വി ബി സത്യനാഥ് അടുത്ത വര്‍ഷത്തേക്കുള്ളപുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ. വി ബാബു, (പ്രസിഡന്റ്), ബാബുമോന്‍ ചെങ്കള, (സെക്രട്ടറി), രവിന്ദ്രന്‍ ശിവാജി നഗര്‍ കല്യാണ്‍റോഡ് (ട്രഷറര്‍). എന്നിവരെ തെരഞ്ഞെടുത്തു. ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി. കൃഷ്ണന്‍ സാമാരോപ് പ്രഭാഷണം നടത്തി. ബാബുമോന്‍ ചെങ്കള സ്വാഗതവും രവീന്ദ്രന്‍ ശിവാജി നഗര്‍ കല്യാണ്‍ റോഡ് നന്ദിയുംപറഞ്ഞു.
