കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധമായ തൊഴിലാളിദ്രോഹ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും സര്‍വീസ് സംഘടനകളും സംയുക്തമായി മെയ് 20 ന് സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ കേരള എന്‍ജിഒ യൂണിയന് കാസര്‍കോട് 41ആം ജില്ലാ സമ്മേളനം ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു.
പി.എഫ്.ആര്.ഡി.എ. നിയമം പിന്‍വലിക്കുക; എന്‍.പി.എസ്./യു.പി.എസ്. പദ്ധതി റദ്ദാക്കുക; നിര്‍വചിക്കപ്പെട്ട ആനുകുല്യം ഉറപ്പാക്കുന്ന പഴയ പെന്ഷന് പദ്ധതി നടപ്പിലാക്കുക, ലേബര്‍ കോഡ് ഉപേക്ഷിക്കുക; മിനിമം കുലി 26000 രൂപയായി നിശ്ചയിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ കാലികമായ നിരവധി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി മെയ് 20 നാണ് അഖിലേന്ത്യാ പണിമുടക്ക്.
2 ദിവസങ്ങളായി കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൌണ്‍ ഹാളില്‍ നടക്കുന്ന സമ്മേളനത്തിന് വി. ശോഭ പതാക ഉയര്‍ത്തിയതോടെ തുടക്കമായി.2024 ലെ കൗണ്‍സില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട്, വരവ് – ചെലവ് കണക്ക് അവതരിപ്പിച്ച് അംഗീകരിച്ചു.
പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എന്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയന് ജില്ലാ പ്രസിഡണ്ട് പി.കെ. വിനോദ് അധ്യക്ഷനായി. കേരള എന്‍ജിഒ യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം ഹാജറ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ. ഹരിദാസ് , കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫഡറേഷന്‍ ജില്ലാ സെക്രട്ടറി പി.വി. ശരത്, കെഎസ്എസ്പിയു ജില്ലാ ട്രഷറര്‍ എസ് ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി ദാമോദരന്‍ സ്വാഗതവും, ജോയിന്റ് സെക്രട്ടറി വി. ജഗദീഷ് നന്ദിയും പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയംഗം ടി.കെ അബ്ദുള്‍ ഗഫൂര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഭരതന് കെ വി (നീലേശ്വരം )
ബി ബാബുരാജ് (വിദ്യാനഗര്‍)
ഹക്കിം കെ എം , ശാലിനി ടി (മഞ്ചേശ്വരം )
പ്രീതി വി വി (കാസര്‍കോട്) ഗിരീഷ് എസ് എന്‍ (വെള്ളരിക്കുണ്ട് ) കൈരളി എ കെ (ഹോസ്ദുര്‍ഗ് ) എന്നിവര്‍
പ്രവര്‍ത്തന റിപ്പോര്‍ട്ടിന് മേല്‍
ചര്‍ച്ചയില്‍ പങ്കെടുത്തു.
സുഹൃദ് സമ്മേളനം 27 ന് രാവിലെ 11 ന് സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി സാബു അബ്രഹാം ഉദ്ഘാടനം ചെയ്യും. വിവിധ സര്‍വ്വീസ് സംഘടനാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. വൈകിട്ട് 5 ന് സമ്മേളന നടപടികള്‍ പൂര്‍ത്തിയാകും.
സമ്മേളനം ഭാരവാഹികളായി താഴെ പറയുന്നവരെ തെരെഞ്ഞെടുത്തു.
പി.കെ വിനോദ് ( പ്രസിഡന്റ്), എം.ജിതേഷ്, എ.വി റിന ( വൈസ് പ്രസിഡന്റ്മാര്‍), ടി. ദാമോദരന്‍ ( സെക്രട്ടറി), വി ജഗദീഷ് , എ വേണുഗോപാലന്‍ (ജോയിന്റ് സെക്രട്ടറിമാര്‍ ), ബി വിജേഷ് ( ട്രഷറര്‍). പി.ഡി. രതീഷ്
എം സുനില്‍ കുമാര്‍
പി.വി. മഹേഷ് കുമാര്‍
കെ. മണികണ്ഠന്
കെ. വിനോദ് കുമാര്‍
എം. അനിത (സെക്രട്ടറിയേറ്റ്അംഗങ്ങള്‍).
മെയ് 20 ദേശീയ പണിമുടക്ക് വിജയിപ്പിക്കും: കേരള എന്‍ജിഒ യൂണിയന്; കേരള എന്‍ജിഒ യൂണിയന് 41-ാം ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എന്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു
