ജവഹര്‍ ബാല്‍ മഞ്ച് സംസ്ഥാന ക്യാമ്പ് : 28,29,30 തീയ്യതികളില്‍ പടന്നക്കാട്; കൗമാര കേരളം ലഹരിക്കെതിരെ പടയണി തീര്‍ക്കും

കാഞ്ഞങ്ങാട് : ദേശീയ ബോധവും സാമൂഹിക പ്രതിബന്ധതയുമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിക്കു കീഴില്‍ ദേശീയ  അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ജവഹര്‍ ബാല്‍ മഞ്ച് സംസ്ഥാന സര്‍ഗ്ഗാത്മക സഹവാസ പഠന ക്യാമ്പ് ഏപ്രില്‍ 28, 29, 30 തീയ്യതികളില്‍ പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ചില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി നൂറ്റി അമ്പതോളം പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുക്കും. ജില്ലകളില്‍ നിന്നും തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളാണ് പ്രതിനിധികളായി എത്തിച്ചേരുന്നത്. 28 ന് രാവിലെ 10ന് സംസ്ഥാന ചെയര്‍മാന്‍ ആനന്ദ് കണ്ണശ്ശ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കുന്ന ക്യാമ്പ് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍ മുഖ്യപ്രഭാഷണം നടത്തും. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം ലിജു മുഖ്യാതിഥിയായി സംബന്ധിക്കും. ജില്ലാ കമ്മിറ്റി ലഹരിക്കെതിരെ ബോധവത്കരണ ലക്ഷ്യത്തോടെ തയ്യാറാക്കിയ ഹ്രസ്വചിത്ര പ്രകാസനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ നിര്‍വ്വഹിക്കും. വിവിധ സെഷനുകളിലായി കേരളത്തിനകത്തും പുറത്തു നിന്നുമായി പ്രശസ്തര്‍ ക്ലാസ്സുകള്‍ നയിക്കും. ക്യാമ്പിന്റെ രണ്ടാം ദിനത്തില്‍ പ്രതിനിധി സമ്മേളനം ദേശീയ ചെയര്‍മാന്‍ ഡോ.ജി.വി ഹരി ഉദ്ഘാടനം ചെയ്യും. ദേശീയ കേ ഓര്‍ഡിനേറ്റര്‍ ഹസന്‍ അമന്‍ മുഖ്യാതിഥിയാവും. ചാറ്റ് വിത്ത് ലീഡേഴ്‌സ് പരിപാടിയില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്,
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി എന്നിവര്‍ പ്രതിനിധികളോട് സംവദിക്കും. വൈകിട്ട് പള്ളിക്കര ബീച്ചില്‍ ലഹരിക്കെതിരെ കൗമാര കേരളം എന്ന പ്രമേയത്തില്‍ വിവിധ പരിപാടികള്‍ നടക്കും. പരിപാടി കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. സിനിമാ സംവിധായകന്‍ സമദ് മങ്കട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നൂറ്റാണ്ടുകളിലൂടെ എന്ന വിഷയത്തിലും നെഹ്‌റുവിയന്‍ ചിന്തകളുടെ പ്രസക്തിയെ കുറിച്ച് എഴുത്തുകാരന രമേശ് കാവിലും, നാടന്‍പാട്ട് കലാകാരന്‍ വിജയന്‍ ശങ്കരംപാടി, അഭിനേതാവ് സുഭാഷ് വനശ്രീ എന്നിവരും നിര്‍മ്മിത ബുദ്ധിയുടെ കാണാപുറങ്ങള്‍ എന്ന വിഷയത്തില്‍ എസ് ശ്രീനന്ദ്, മായാജാല കാഴ്ചകള്‍ എന്ന വിഷയത്തില്‍ മജീഷ്യന്‍ രാജീവന്‍ മേമുണ്ട എന്നിവര്‍ ക്ലാസ് നയിക്കും. ക്യാമ്പിനോടനുബന്ധിച്ച് പടന്നക്കാട മുതല്‍ പള്ളിക്കര ബീച്ച് വരെ ദേശീയോദ്ഗ്രഥന സന്ദേശ യാത്രയും, കുട്ടികളുടെ ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും. സമാപന സമ്മേളനം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വ്വഹിക്കും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. കുട്ടികളുടെ സര്‍ഗ്ഗശേഷി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സമൂഹത്തെ കാര്‍ന്നു തിന്നുന്ന ലഹരിയുടെ കാണാപുറങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും സമൂഹത്തെ തെറ്റില്‍ നിന്നു പിന്തിരിപ്പിക്കാനുള്ള ഊര്‍ജ്ജം പുതുതലമുറക്ക് നല്‍കുക എന്ന ലക്ഷ്യം കൂടി ഉത്തവണത്തെ ക്യാമ്പിനുണ്ടെന്ന് സംഘാടന സമിതി ഭാരവാഹികള്‍ പറഞ്ഞു. സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി.കെ. ഫൈസല്‍,ജവഹര്‍ബാല്‍മഞ്ച് സംസ്ഥാനകോഡിനേറ്റര്‍ വി.വി.നിഷാന്ത്, ജില്ലാ ചെയര്‍മാന്‍ ഷിബിന്‍ ഉപ്പിലിക്കൈ, അനൂപ് ഓര്‍ച്ച എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!