ചിത്താരി: കുട്ടികളില്‍ സര്‍ഗ്ഗ വാസനയും ശാസ്ത്ര അഭിരുചികളും വളര്‍ത്തുന്നതിന് വേണ്ടി വേനല്‍ അവധിക്കാലത്ത് ബാലസംഘം ജില്ലാ കമ്മിറ്റി ഒരുക്കിയ വേനത്തുമ്പി കലാ ജാഥയുടെ കാഞ്ഞങ്ങാട് ഏരിയ തല കലാജാഥയ്ക്ക് ചിത്താരി വില്ലേജിലെ നമ്പ്യാറടുക്കംയൂണിറ്റില് പ്രൗഡോജ്വലമായ സ്വീകരണം ഒരുക്കി. ബാന്‍ഡ് വാദ്യം,പുഷ്പ വൃഷ്ടി, ഹാരാര്‍പ്പണം,മുദ്രാ വാക്യങ്ങള്‍, വെടിക്കെട്ട് എന്നിവയുടെ അകമ്പടിയോടുകൂടി ജാഥ അംഗങ്ങളെ സ്വീകരണ കേന്ദ്രമായ നമ്പ്യാറടുക്കത്തേക്ക് സ്വീകരിച്ചു ആനയിച്ചു. സംഘാടക സമിതി ചെയര്മാന് കെ. വി സുകുമാരന്‍, കണ്‍വീനര്‍ സി. പ്രഭാകരന്, ചിത്താരി വില്ലേജ് കമ്മിറ്റി കണ്‍വീനര്‍ എ. പവിത്രന് മാസ്റ്റര്‍, കോഡിനേറ്റര്‍ സുരേന്ദ്രന് എ, ചിത്താരി വില്ലേജ് സെക്രട്ടറി അനുപമ എം. എ , പി കെ പ്രകാശന് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. തുടര്‍ന്ന് വേനല്‍തുമ്പി കലാജാഥ അംഗങ്ങള്‍ സംഗീത ശില്പം, ലഘു നാടകങ്ങള്‍, നാടന്‍ പാട്ടുകള്‍ തുടങ്ങി വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. വിവിധ കലാപരിപാടികള്‍ ആസ്വദിക്കാന്‍ നിരവധി ആളുകള്‍ സ്വീകരണ കേന്ദ്രത്തിലേക്ക് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് പരിപാടികള്‍ അവതരിപ്പിച്ച വേനല്‍തുമ്പി കലാജാഥ അംഗങ്ങള്‍ക്ക് പി.കൃഷ്ണന് കോടാട്ട്, ടി. വിജയന്, ലക്ഷ്മി എ,
സുമതി നന്ദന്, വാസു, അനീഷ്, കൃഷ്ണന്, അനൂപ്, ദേവിക, ഗീത എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. രേവതി കൊളവയല്‍, ജാഥ ലീഡറും തേജസ് രാമഗിരി ഡെപ്യൂട്ടി ലീഡറും രാജേഷ് ടി.വി മാനേജരും ഉഷ കിഴക്കും കര ഡെപ്യൂട്ടി മാനേജരുമായ കാഞ്ഞങ്ങാട് ഏരിയ തല വേനത്തുമ്പി കലാജാഥ ഏപ്രില്‍ 26ന് കാറ്റാടിയില്സമാപിക്കും.
ബാലസംഘം കലാജാഥ വേനല്‍തുമ്പിക്ക് ചിത്താരി നമ്പ്യാറടുക്കം യൂണിറ്റില്‍ സ്വീകരണം നല്കി
