കാഞ്ഞങ്ങാട് : വോട്ടുകള്‍ വേണ്ടി കേരളത്തില്‍ ഇടതു -വലതു മുന്നണികള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തെ വളക്കൂറുള്ള മണ്ണാക്കി മാറ്റുന്നുയെന്ന് മെന്ന് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ.എ.വി.കേശവന്.ഭാരതീയ ജനതാ പാര്‍ട്ടി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പി ച്ച കെ. ജി. മാരാര്‍ജി അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ.ജി മാരാര്‍ക്ക് ജന ഹൃദയങ്ങള്‍ക്ക്
സ്വീകാര്യതയും അദ്ദേഹത്തിന്റെ ആദര്‍ശവുമാണ് കേരളത്തിലെ ബിജെപിയുടെ വളര്‍ച്ചക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. കെ. ജി. മാരാര്‍ജി
സ്മരണാര്‍ത്ഥം നംഘടിപ്പിക്കുന്ന ഇന്‍വിറ്റേഷന്‍ കബഡി ഫെസ്റ്റ് ബി ജെ പി സംസ്ഥാന കൗണ്‍സില്‍ അംഗം കൊവ്വല്‍ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം പ്രശാന്ത് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റുമരായ എം. ബല്‍രാജ് , എച്ച് ആര് സുകന്യ, ആര് എസ് എസ് ഖണ്ഡ് കാര്യവാഹ് ടി. വിവേകാനന്ദന്, ബിഎംഎസ് ജില്ലാ സെക്രട്ടറി കെ വി ബാബു, അഭിഭാഷക പരിക്ഷത്ത് ഹോസ്ദുര്‍ഗ് യൂണിയന് പ്രസിഡന്റ് അഡ്വ.എ. മണികണ്ഠന്, സഹകാര്‍ ഭാരതി ഹോസ്ദുര്‍ഗ് സ്റ്റാഫ് യൂണിയന് പ്രസിഡന്റ് പ്രദിപ് കുമാര്‍ , പ്രവാസി പരിവാര്‍ നേതാവ് കൊവ്വല്‍ സുരേഷ്,മണ്ഡലം ജനറല്‍ സെക്രട്ടറിമാരായപി പത്മനാഭന് , ബിജിബാബു,വാര്‍ഡ് കൗണ്‍സിലര്‍ എന്‍ അശോക് കുമാര്‍, മുന്‍സിപ്പല്‍ സൗത്ത് ഏരിയ പ്രസിഡന്റ് എ കൃഷ്ണന്, നോര്‍ത്ത് ഏരിയ പ്രസിഡന്റ് എന്‍ വി ചന്ദ്രന്, നീലേശ്വരം മണ്ഡലം പ്രസിഡന്റ് സാഗര്‍ ചാത്തമത്ത്, മടിക്കൈപഞ്ചായത്ത് പ്രസിഡന്റ
എം പ്രകാശന്, അജനൂര്‍ ഈസ്റ്റ് പ്രസിഡന്റ് പ്രസാദ് മിഥില , വൈസ് പ്രസിഡന്റ് കെ.സതി,ഭാരതീയ വ്യാപാരി വ്യവസായി സംഘ് ജില്ല
ജില്ല സെക്രട്ടറി ബി. ഗുരുദത്ത് റാവു എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്മാന് അഡ്വ. രമേഷ് യാദവ് സ്വാഗതവും ജോയിന്റ് കണ്‍വീനര്‍
അഡ്വ. അരവിന്ദന് നന്ദിയും പറഞ്ഞു.
വോട്ടുകള്‍ക്ക് വേണ്ടി മുന്നണികള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തെ വളക്കൂറുള്ള മണ്ണാക്കി മാറ്റുന്നു : അഡ്വ.എ.വി.കേശവന്; കെ. ജി. മാരാര്‍ജി അനുസ്മരണവും ഇന്‍വിറ്റേഷന്‍ കബഡി ഫെസ്റ്റും ബി ജെ പി സംസ്ഥാന കൗണ്‍സില്‍ അംഗം കൊവ്വല്‍ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു
