അമ്പലത്തറ : മൂന്നാം മൈല്‍ മൊടഗ്രാമം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്മ കലശ മഹോത്സവത്തിന് തുടക്കമായി. 25 ന് രാവിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള കലവറ ഘോഷയാത്ര നടന്നു. വൈകിട്ട് മൂന്നാം മൈലില്‍ നിന്ന് ക്ഷേത്രം തന്ത്രി ഐ.കെ. കേശവന് വാഴുന്നവരെയും , ഇടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമികള്‍ക്കും ആചാര്യ വരവേല്‍പ്പ് നല്കി ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിന് സച്ചിദാനന്ദ സ്വാമികള്‍ നിലവിളക്ക് കൊളുത്തി. കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.തന്ത്രി ഐ.കെ.കൃഷ്ണദാസ് വാഴുന്നവര്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രതിനിധി നാരായണന് ഭട്ടതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തി.ഐ.കെ. കേശവന് വാഴുന്നവര്‍, പത്മനാഭന് വാഴുന്നവര്‍,മധു വാഴുന്നവര്‍, പഞ്ചായത്ത് അംഗങ്ങളായ ജ്യോതി രാധാകൃഷ്ണന് , ഡോ.കെ. സബിത , രക്ഷാധികാരികളായ ശ്രീകണ്ഠന് നായര്‍ ,ഗോകുല്‍ദാസ് കാമത്ത്, വിവിധ ക്ഷേത ഭാരവാഹികളായ വിശ്വനാഥന് മലയാക്കോള്‍ , ഗോവിന്ദന് , ശശിധരന് മാസ്റ്റര്‍, എ. കുഞ്ഞിരാമന്, രാജന് കാരാക്കോട്, മാധവന് വാഴുന്നവര്‍, യു എ ഇ കമ്മിറ്റി ഭാരവാഹികളായ അരുണ്‍ പ്രസാദ്, മധുസൂദനന് , വര്‍ക്കിംങ് ചെയര്മാന് പി.ബാബു, രാമകൃഷ്ണന് കരിച്ചേരി എന്നിവര്‍ പ്രസംഗിച്ചു.ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.പ്രേംരാജ് സ്വാഗതവും, എ വിനു നന്ദിയും പറഞ്ഞു.
