സിപ്റ്റ ചീമേനി ഫെസ്റ്റ് സീസണ്‍ 2 : സംഘാടക സമിതി രൂപീകരണ യോഗം

ചീമേനി : മുണ്ട്യ കളിയാട്ടത്തോടനുബന്ധിച്ച് സിപ്റ്റ ചീമേനി മെയ് 3 മുതല്‍ മെയ് 15 വരെ നടത്തുന്ന ചീമേനി ഫെസ്റ്റിന്റെ സംഘാടക സമിതി രൂപീകരണ യോഗം കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി അജിത്ത്കുമാര്‍ നിര്‍വ്വഹിച്ചു. പ്രസിഡണ്ട് സുഭാഷ് അറുകര ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കെ.ബാലകൃഷ്ണന്‍ യു. രാഘവന്‍. പി.കെ അബ്ദുള്‍ ഖാദര്‍. മുഹമ്മദ് കൂളിയാട് എന്നിവര്‍ സംസാരിച്ചു. സിപ്റ്റ സെക്രട്ടറി പി.വി. മോഹനന്‍ സ്വാഗതവും സംഘാട സമിതിയുടെ ഭാരവാഹികള്‍ ചെയര്‍മാന്‍ ഏ.ജി അജിത്ത്കുമാര്‍,വര്‍ക്കിങ് ചെയര്‍മാന്‍ സുഭാഷ് അറുകര, ജനറല്‍ കണ്‍വീനര്‍ പി വി മോഹനന്‍, കണ്‍വീനര്‍ കെ ചന്ദ്രന്‍ മാസ്റ്റര്‍, ട്രഷറര്‍ പി പി സുരേഷ് വിവിധ സബ് കമ്മിറ്റികളുംരൂപികരിച്ചു.

error: Content is protected !!