കാഞ്ഞങ്ങാട് . – ഐ എന്‍ എല്‍ സ്ഥാപിച്ചു മുപ്പത്തിരണ്ടാം വാര്‍ഷികദിനത്തില്‍ തണ്ണീര്‍ പന്തലൊരുക്കി മധുരപാനിയം വിതരണം ചെയ്തു . വഴിയാത്ര ക്കാരടക്കം നിരവധി ആളുകള്‍ തണ്ണീര്‍ പന്തല്‍ സന്ദര്‍ശിച്ചു. മധുര പാനീയം ഏറ്റുവാങ്ങി ആശംസകള്‍ നേര്‍ന്നു .ഐ എന്‍ എല്‍ അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരുക്കിയ തണ്ണീര്‍ പന്തല്‍ മണ്ഡലം പ്രസിഡണ്ട് എം .കുഞ്ഞിമൊയിദീന്‍ ഹാജി ഉത്ഘാടനം ചെയ്തു .സി എച് ഹസൈനാറിന്റെ അധ്യക്ഷതയില്‍ കെ സി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു .ജില്ലാ പ്രസിഡണ്ട് എം ഹമീദ് ഹാജി ,സംസ്ഥാന സെക്രട്ടറിയേറ്റു മെമ്പര്‍ എം .ഇബ്രാഹിം ,ഷബീര്‍ ഹസ്സന് ,അബ്ദുല്റഹിമാന് കൊളവയല്‍ ,സിപി .ഇബ്രാഹിം ,യൂ .വി .ഹുസ്സൈന്‍ ,കൊതിക്കല്‍ മുഹമ്മദ് കുഞ്ഞി .എ കെ അബ്ദുല്‍ കാദര്‍ ,യൂ .വി .നൗഷാദ് ,കൊതിക്കല്‍ അബ്ദുള്‍റഹിമാന്‍ .നസീര്‍ ,പി .എം .ഇബ്രാഹിം .എം .ഇസ്മായില്‍ .സി കെ നാസര്‍ എന്നിവര്‍സംബന്ധിച്ചു.
ഐ എന്‍ എല്‍ സ്ഥാപക ദിനം :തണ്ണീര്‍ പന്തല്‍ ഒരുക്കി അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി
