ഗംഗാ തരംഗത്തോടെ ബാലപ്രബോധിനിക്ക് സമാപനം

പെരിയ : ഗോകുലം ഗോശാലയില്‍ കഴിഞ്ഞ 9 നാളുകളായി നടന്നുവന്ന ബാലപ്രബോധിനി ക്യാമ്പിന് ഗംഗാ തരംഗത്തോടെ ശുഭപര്യവസാനമായി. വയലിന്‍ വിസ്മയം പതിനൊന്ന് വയസ്സുള്ള ഗംഗാ ശശിധരന്റെ വയലിന്‍ ഫ്യൂഷന്‍ പരിപാടി തിങ്ങി നിറഞ്ഞ സദസ്സ് മെയ്യ് മറന്ന് ആസ്വദിച്ചു. സമാപന ദിവസം മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി സ്വാമികളുടെ അനുഗ്രഹ പ്രഭാഷണം ഉണ്ടായിരുന്നു. ചടങ്ങില്‍ ഗോശാല സ്ഥാപകന്‍ വിഷ്ണുപ്രസാദ് ഹെബ്ബാര്‍ അദ്ധ്യക്ഷത വഹിച്ചു. അവന്തിക ഭാരതി, ചിന്മയ മിഷനിലെ ശാശ്വതീ കാനന്ദ സ്വാമികള്‍, കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ സിദ്ദു അല്‍ഗൂര്‍, സിനിമാ താരം സന്തോഷ് കീഴാറ്റൂര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു

error: Content is protected !!