അമ്പലത്തറ : മൊട ഗ്രാമം ധര്‍മ്മശാസ്താ ക്ഷേത്രം നവീകരണ പുനപ്രതിഷ്ഠ ബ്രഹ്മകല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍
തുടക്കം. രാവിലെ ക്ഷേത്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ കന്നി കലവറ നിറക്കല്‍ ചടങ്ങ് നടന്നു. തുടര്‍ന്ന് പ്രാദേശിക സമിതികളായ മുത്തപ്പന് പൊടിക്കളം കൊത്തിങ്കാല്, പുതുച്ചിറ നാഗക്കാവ്, പൂതങ്ങാനം, മെടഗ്രാമം, പുതുച്ചിറ,മുണ്ടപ്പാവ്, ബലിപ്പാറ,മുളവന്നൂര്‍,ചിറ്റൂര്‍ , മുണ്ടോട്, മൂന്നാ മൈയില്‍ എന്നിവിടങ്ങളില്‍ നിന്നും മുളവിന്നൂര്‍ ഭഗവതി ക്ഷേത്രം, തായങ്കട വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം ,ഇരിവല്‍ മഹാവിഷ്ണു ക്ഷേത്രം,
വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ,അഞ്ചാം വയല്‍ അര്‍ധനാരീശ്വര ക്ഷേത്രം എന്നി സ്ഥലങ്ങളില്‍ നിന്നും കലവറ ക്ഷേത്രത്തിലേക്ക് എത്തി.
വൈകിട്ട് 4ന് മൂന്നാം മൈലില്‍ നിന്നും തന്ത്രി ഇരവില്‍ ഐ കെ.കേശവ വാഴുന്നവര്‍ക്ക് ആചാര വരവേല്‍പ്പ് നല്‍കും. 6 .30ന് ആഘോഷ പരിപടികള്‍ക്ക്
ഇടനീര്‍ മഠാം സച്ചിദാനന്ദഭാരതി സ്വാമി ദിപ പ്രേജ്വാലനവും അനുഗ്രഹ പ്രഭാഷണവും നടത്തും. സാംസ്കാരിക സമ്മേളനം .രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ഉദ്ഘാടനം ചെയ്യും. ഇ. ചന്ദ്രശേഖരന് എംഎല്‍എ മുഖ്യാതിഥിയാകും. ആഘോഷ കമ്മിറ്റി ചെയര്മാന് ഐ. കെ. കൃഷ്ണദാസ് വാഴുന്നവര്‍ അധ്യക്ഷനാവും ജനറല്‍ കണ്‍വീനര്‍ കെ. പ്രേംരാജ് സ്വാഗതം പറയും. കോടോംബേളൂര്‍ ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജ്യോതി രാധാകൃഷ്ണന്, എ. വേലായുധന്, ഡോ: കെ. സബിത, ആഘോഷകമ്മിറ്റി രക്ഷാധികാരിമാരായ കെ.ദാമോദരന്‍ ആര്‍ക്കിടെക്റ്റ്, ശ്രീകണ്ഠന് നായര്‍, കെ.വേണുഗോപാലന്‍ നമ്പ്യാര്‍, കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല പ്രസിഡന്റ് നാരായണന് മാസ്റ്റര്‍ പനയാല്‍,
ആഘോഷ കമ്മിറ്റി വൈസ് ചെയര്മാന് ഗോകുല്‍ദാസ് കാമത്ത് ,വിവിധ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ വിശ്വനാഥന് മലയാക്കോള്‍, ഷാജി,
ഗോവിന്ദന് പെരുര്‍ ,ശശിധരന് മാസ്റ്റര്‍, എ.കുഞ്ഞിരാമന് , രാജന് കാരാക്കോട്, മാധവന് വാഴുന്നവര്‍, വര്‍ക്കിങ് ചെയര്മാന് പി. ബാബു, സാമ്പത്തിക കമ്മിറ്റി ചെയര്മാന് രാമകൃഷ്ണന് കരിച്ചേരി എന്നിവര്‍ ആശംസകള്‍ നേരും. വര്‍ക്കിങ് പ്രസിഡന്റ് എ വിനു നന്ദി പറയും. രാത്രി 9ന് മയൂര സ്കൂള്‍ ഓഫ് ഡാന്‍സ് കോട്ടപ്പാറ അവതരിപ്പിക്കുന്ന അരങ്ങേറ്റവും നൃത്ത വിരുന്ന്. 26 ന് രാവിലെ 10 ന് മാതൃ സംഗമം കുണ്ടംകുഴി സ്കൂള്‍ അധ്യാപിക ഇന്ദിര കുട്ടി ഉദ്ഘാടനം ചെയ്യും . ഭജനാമൃതം . 7. 30ന് കലാസന്ധ്യ.
