കാഞ്ഞങ്ങാട് : പഹല്‍ഗാമയില്‍ പാക് ഭികരുടെ അക്രമണത്തില്‍ മരിച്ചവര്‍ക്കും വിവിധ സ്ഥലങ്ങളില്‍ വിര മൃത്യു വരിച്ച ധീര സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പിച്ചു കൊണ്ട് കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വിസ സ് ലീഗ് കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് സൗ
ത്ത് വിമുക്തഭട ഭവനില്‍ അനുശോചനവും ആദരാഞ്ജലികളും അര്‍പ്പിച്ചു. യോഗത്തില്‍ കാസര്‍കോട് ജില്ല വിമുക്തഭട സമുഹം കേന്ദ്ര സര്‍ക്കാരിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. ഉഗ്രവാദികളോടും ഭീകരവാദികളോടും സന്ധിയില്ലാത്ത അതിശക്തമായ നടപടി സ്വീകരിക്കണമെന്ന് എക്‌സ് സര്‍വ്വിസസ് ലീഗ് കാസര്‍കോട് ജില്ല കമ്മററി പ്രമേയത്തിലുടെ അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സ്‌ക്വാഡ്രന്‍ ലിഡര്‍ നാരായണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി ഉണ്ണി കൃഷ്ണന്‍ പ്രമേയം അവതരിപ്പിച്ചു. ലഫ് കേണല്‍ പുരുഷോത്തമന്‍ , ലഫ്ടനന്റ് മോഹനന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു ലഫ്ടന്റ് തമ്പാന്‍ നമ്പ്യാര്‍ നന്ദി പറഞ്ഞു.
