പൂച്ചക്കാട്ടെ തീവെപ്പ് കേസ് : ഒരാള്‍ കൂടി അറസ്റ്റില്‍

കാഞ്ഞങ്ങാട് : പൂച്ചക്കാട് വീടിന് തീയിട്ട കേസില്‍ ഒരു പ്രതികൂടി അറസ്റ്റില്‍. പൂച്ചക്കാട് തെക്ക് പുറം സ്വദേശി നാസര്‍ എന്ന (തട്ടുകട നാസര്‍ 40) ആണ് അറസ്റ്റിലായത്. പ്രതിയെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രണ്ട് കോടതി റിമാന്റ് ചെയ്തു. കളവ് അടിപിടി തുടങ്ങിയ അഞ്ചോളം കേസിലെ പ്രതിയാണ് നാസര്‍.  കഴിഞ്ഞ ഫെബ്രുവരി 11 ന് പുലര്‍ച്ചെ രണ്ടു മണിയോടെ പൂച്ചക്കാട്ടെ ജമീലയുടെ വീടിന് പെട്രോള്‍ ഒഴിച്ച് തീ വെച്ച കേസിലാണ് പ്രതിയെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ചിത്താരിയില്‍ നടന്ന ഫുട്‌ബോള്‍ കളിക്കിടെ ജമീലയുടെ ഭര്‍ത്താവ് ഫൈസലിന് അടിയേറ്റിരുന്നു . ഇതുസംബന്ധിച്ച് ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയ വിരോധമായിരുന്നു തീ വെപ്പിന് കാരണം. കേസില്‍ മുഖ്യപ്രതി മുഹമ്മദ് റാഫി,
കുഞ്ഞഹമ്മദ്, 17 കാരനും നേരത്തെ പിടിയിലായിരുന്നു.

error: Content is protected !!