കെ. ജി. മാരാര്‍ജി അനുസ്മരണവും ഇന്‍വിറ്റേഷന്‍ കബഡി ഫെസ്റ്റും നാളെ; പുതിയകോട്ട മാരാര്‍ജി മന്ദിരത്തിന് സമീപത്തെ പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടില്‍ ബി.ജെ.പി ജില്ലാ അധ്യക്ഷ എം.എല്‍.അശ്വിനി ഉദ്ഘാടനം ചെയ്യും ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ.എ.വി.കേശവന്‍ അനുസ്മരണ പ്രഭാഷണം നടത്തും

കാഞ്ഞങ്ങാട് : ഭാരതീയ ജനതാ പാര്‍ട്ടി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി കെ. ജി. മാരാര്‍ജി അനുസ്മരണവും ഇന്‍വിറ്റേഷന്‍ കബഡി ഫെസ്റ്റും സംഘടിപ്പിക്കുന്നു. ഏപ്രില്‍ 25 വൈകിട്ട് 3 ന് പുതിയകോട്ട  മാരാര്‍ജി മന്ദിരത്തിന് സമീപത്തെ പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടിലാണ് പരിപാടി നടക്കുന്നത്. ബി.ജെ.പി ജില്ലാ അധ്യക്ഷ എം.എല്‍.അശ്വിനി കബഡി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ.എ.വി.കേശവന്‍ അനുസ്മരണ പ്രഭാഷണം നടത്തും. സംഘശക്തി മധൂര്‍ , അര്‍ജ്ജുന അച്ചേരി, സംഘ ഗ്രാമം കുതിരപ്പാടി, പ്രണവം ഉമ്പ്രങ്ഗള ,
വിക്ടറി പള്ളം, ഗുരുജി ചേറ്റുകുണ്ട്, നവശക്തി എക്കാല്‍, ഷാര്‍ക്ക് ഫ്രണ്ട്‌സ് പടന്നക്കാട്, ധര്‍മ്മശാസ്ത കേളുഗുഡ്ഡു, ഷണ്‍മുഖ മുഗു, പീപ്പിള്‍സ് എരിഞ്ഞിക്കില്‍, യംഗ് വിംഗ്സ് പുതിയകണ്ടം, ശബരി തീര്‍ത്ഥങ്കര, റെഡ് സ്റ്റാര്‍ കുറുന്തൂര്‍, നവോദയ കണ്ടംകുട്ടിചാല്‍, റെഡ് വേള്‍ഡ് കൊപ്പല്‍ തുടങ്ങിയ 16 ടീമുകളാണ് മല്‍സരിക്കാന്‍ എത്തുന്നത്. വിജയകള്‍ 25025,15025, 10025, 5025 രൂപയും ട്രോഫിയുമാണ്നല്‍കുക.

error: Content is protected !!