ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ഫുട്‌ബോള്‍ മേള അവസാന ഘട്ടത്തിലേക്ക് ; സെമി ഫൈനലുകള്‍ 26 ,27 തീയതികളില്‍

കാഞ്ഞങ്ങാട്: ആവേശകരമായ നിരവധി പോരാട്ടങ്ങള്‍ നടന്ന ഡിവൈഎഫ്‌ഐകാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടത്തുന്ന കെ സെവന്‍സ് സോക്കര്‍ എസ്എഫ് എ അംഗീകൃത അഖിലേന്ത്യ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് അവസാന ഘട്ടത്തിലേക്ക്.സെമി ഫൈനല്‍ പോരാട്ടം 26,27 തീയതികളില്‍ നടക്കും. ബി എന്‍ ബ്രദേഴ്‌സ് ബദരിയനഗര്‍,അരയാല്‍ ബ്രദേഴ്‌സ് അതിഞ്ഞാല്‍,ബ്രദര്‍സ്ബാവനഗര്‍ സ്പോര്‍ട്ടിംഗ് ഇമാറത്ത് മൂന്നാം മെയില്‍ എന്നിവരാണ് സെമിഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്.ഇന്നലെ നടന്ന അവസാന ഫൈനല്‍ മത്സരത്തില്‍ യുണൈറ്റഡ് എഫ് സി നെല്ലിക്കുത്തിന്റെ താരങ്ങളുമായി ഇറങ്ങിയ ബീച്ച് ഫ്രണ്ട്‌സ് ബത്തേരിക്കല്‍ കടപ്പുറത്തെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മെര്‍മര്‍ ഇറ്റാലിയ സബാന്‍ എഫ് സി കോട്ടക്കലിന്റെ താരങ്ങളുമായി ഇറങ്ങിയ സ്‌പോര്‍ട്ടിംങ്ങ് ഇമാറത്ത് മൂന്നാം മെയില്‍ വിജയികളായി ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു.

നേരത്തെ മത്സരം ആരംഭിക്കുന്നതിനു മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍,ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സജിത് കുമാര്‍. ,യുവ എഴുത്തുകാരന്‍ വിനു വേലാശ്വരം,ടൂര്‍ണമെന്റ് ലൈറ്റ് &സൗണ്ട് കമ്മിറ്റി വൈസ് ചെയര്‍മാന്‍ നികേഷ് അരയി ,ബ്ലോക്ക് കമ്മിറ്റി അംഗം കെ. പി. സഞ്ജയ് എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത സബാന്‍ കോട്ട ക്കലിന്റെ താലിബ യ്ക്ക് കാഞ്ഞങ്ങാട് നഗരസഭ ഏഴാം വാര്‍ഡ് കൗണ്‍സിലര്‍ ടി വി സുജിത് കുമാര്‍ ട്രോഫി സമ്മാനിച്ചു.
24,25 തീയതികളില്‍ മത്സരം ഉണ്ടാകില്ല.26ന് രാത്രി 8 മണിക്കാണ് ആദ്യ സെമിഫൈനല്‍ പോരാട്ടംനടക്കുന്നത്.

error: Content is protected !!