കാശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണം: ജീവന്‍ പൊലിഞ്ഞവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ മെഴുകുതിരി തെളിയിച്ചു

കാഞ്ഞങ്ങാട് : കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു കൊണ്ട് ബിജെപി മണ്ഡലം കമ്മറ്റി ഹോസ്ദുര്‍ഗില്‍ മെഴുകുതി തെളിയിച്ചു. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എം പ്രശാന്ത് സൗത്ത് അധ്യക്ഷനായി. ഭാരതീയ വ്യാപാരി വ്യവസായി സംഘ് ജില്ല ജില്ല സെക്രട്ടറി ബി. ഗുരുദത്ത് റാവു സംസാരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് മാരായ എം.ബല്‍രാജ് ,എച്ച്ആര്‍ സുകന്യ,
ജില്ലാ കമ്മിറ്റി അംഗങ്ങളായ എന്‍ അശോക് കുമാര്‍, രവീന്ദ്രന്‍ മാവുങ്കാല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി പി പത്മനാഭന്‍,സെക്രട്ടറി വൈശാഖ് മാവുങ്കല്‍,വൈസ് പ്രസിഡന്റ് എച്ച്ആര്‍ ശ്രീധരന്‍ ,രാഷ്ട്രീയ സ്വയംസേവ സംഘം സ്ഥാനിയ കാര്യവാഹ് ടിവി അശോകന്‍,മുന്‍സിപ്പല്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

error: Content is protected !!