കരിന്തളം: കരിന്തളം ഫാമിലി ഹെല്‍ത്ത് സെന്ററില്‍ മരുന്നുകളുടെ സ്റ്റോക്ക് പ്രത്യേകിച്ച് പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് മരുന്നുകളുടെ മതിയായ ലഭ്യത ഉറപ്പുവരുത്തുകയും കിടത്തി ചികിത്സയ്ക്ക് ആവശ്യമായ രീതിയില്‍ അപ്ഗ്രേഡ് ചെയ്യുവാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്ന് സദ്ഗമയ സാംസ്കാരിക സമിതിയുടെ വാര്‍ഷിക യോഗത്തില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മലയോര, ഗ്രാമ പ്രദേശങ്ങളില്‍ നിന്നും രോഗികള്‍ ചികിത്സയ്ക്കായി നെട്ടോട്ടം ഓടുന്നത് പതിവ് കാഴ്ചയാണ്; പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ . കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ ദിനംപ്രതി 100 കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന കരിന്തളം എഫ് എച്ച് സി യില്‍ അടിസ്ഥാന വൈദ്യ ചികില്‍സ നല്‍കുന്നതോടൊപ്പം ഇന്‍ പേഷ്യന്റ് സംവിധാനം ഏര്‍പ്പെടുത്തണം; രാത്രികാലങ്ങളില്‍ ചികിത്സ ലഭ്യമാകും വിധം ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തണം. ദേശഭേദമില്ലാതെ വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങള്‍ സമൂഹത്തില്‍ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ എക്സറേ, സ്കാനിങ് , ആധുനിക ലാബ് എന്നിങ്ങനെ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കി പ്രദേശത്തെ ജനങ്ങളുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെടണം എന്ന് സദ്ഗമയ സാംസ്കാരിക സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. സദ്ഗമയ സാംസ്കാരിക സമിതി വാര്‍ഷികയോഗം സമാപിച്ചു.
2025 -26 വര്‍ഷത്തെ സദ്ഗമയ സാംസ്കാരിക സമിതി ഭാരവാഹികള്‍ പ്രസിഡന്റ്: സന്തോഷ് . എന്‍ വൈസ് പ്രസിഡന്റ് : സജീഷ് . ടി , രത്നാകരന് .സി
സെക്രട്ടറി : ദിവ്യഷ് കെ ടി , ജോ. സെക്രട്ടറി : ശ്രുതി .ടി കരിന്തളം , മധു മണിയറ. ട്രഷറര്‍ : സന്തോഷ് കുമാര്‍.പി ; ജനാര്ദ്ദനന് കാറളം ,സതീശന് പള്ളം ,
ബിബിന്‍ നീലേശ്വരം, സജീഷ് കെ. എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.
