പള്ളിക്കര: വര്‍ധിച്ചുവരുന്ന ലഹരിക്കും അക്രമത്തിനുമെതിരെ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്നതിന്റെ ഭാഗമായി പള്ളിക്കര സംയുക്ത മുസ്ലിം ജമാഅത്ത് ആരംഭിക്കുന്ന കാമ്പയിന്റെ ലോഗോ പ്രകാശനം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പൂച്ചക്കാട് വെച്ച് പാണക്കാട് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.ഭാരവാഹികളുടെ യോഗത്തില്‍ പ്രസിഡന്റ് കെ. ഇ. ഏ. ബക്കര്‍ അധ്യക്ഷത വഹിച്ചു. ഗഫൂര്‍ ബേകല്‍ സ്വാഗതം പറഞ്ഞു.പരയംഗനം മുഹമദാജി, കുന്നില്‍ മുഹമദാജി മുക്കൂട്,ഇസ്മായില്‍ തങ്ങള്‍ കാരകുന്ന്, അബ്ബാസ് ഹാജി ഇല്‍യാസ് നഗര്‍, ഏ. കേ.അബ്ദുല്ല ബിലാല്‍, പുത്തൂര്‍ ഹംസ എന്നിവര്‍പ്രസംഗിച്ചു.
പള്ളിക്കര സംയുക്ത ജമാഅത്ത് ലഹരി വിരുദ്ധ കാമ്പയിന്‍ ഇന്ന് സാദിഖ് അലി തങ്ങള്‍ ഉല്‍ഘാടനം ചെയ്യും
