മടിക്കൈ മാടം വേട്ടക്കൊരുമകന്‍ ക്ഷേത്രം കളിയാട്ട ഉത്സവം തുടങ്ങി; കലവറ നിറയ്ക്കല്‍ നടന്നു

കാഞ്ഞങ്ങാട്: മടിക്കൈ മാടം വേട്ടക്കൊരു മകന്‍ ക്ഷേത്രംല്‍ ഏപ്രില്‍ 23 മുതല്‍ 28 വരെ നടക്കുന്ന കളിയാട്ട ഉത്സവത്തിന് തുടക്കമായി.ഉത്സവത്തിന് തുടക്കം കുറിച്ച് കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു.ജില്ലയിലെ പ്രധാന കാര്‍ഷിക ഗ്രാമമായ മടിക്കൈ പ്രദേശത്തെ പാരമ്പര്യ -തനത് കര്‍ഷകര്‍ തങ്ങളുടെ വയലുകളില്‍ ഉല്പാദിപ്പിച്ച തനതായ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉത്സവാഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ ച്ച് ചെണ്ടമേളത്തിന്റെ അകമ്പടിയില്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരവധി ആളുകള്‍ പങ്കെടുത്താണ്കലവറ നിറക്കല്‍ ചടങ്ങ് നടന്നത്. ഉത്സവത്തിന്റെ ഭാഗമായി വേട്ടക്കൊരു മകന്‍ ഈശ്വരന്‍,പുല്ലൂരാളി അമ്മ,ചാമുണ്ഡി,വിഷ്ണുമൂര്‍ത്തി, വാളോര്‍ണന്‍(തട്ടും തെയ്യം) ഊര്‍പഴശ്ശിതുടങ്ങിയ തെയ്യങ്ങള്‍ ,തുലാഭാരം,വിവിധ പ്രാര്‍ത്ഥനകള്‍തുടങ്ങിയ ആചാര ചടങ്ങുകളും,മാതൃസമിതിയുടെ തിരുവാതിര,നാടന്‍പാട്ടും നാട്ടുകലകളുംതുടങ്ങിയ വിവിധ കലാപരിപാടികളും ,അന്നദാനം എന്നിവയും ഉത്സവത്തിന്റെ ഭാഗമായി നടക്കും.

error: Content is protected !!