കാഞ്ഞങ്ങാട്: കേരളത്തിലെ 13 ജില്ലകളിലും ജില്ലാ മെഡിക്കല്‍ ആപ്പീസുകളില്‍ നിലവിലുള്ള ജില്ലാ സ്റ്റോര്‍ വെരിഫിക്കേഷന് ടീം കാസര്‍കോട് ജില്ലയിലും സൃഷ്ടിക്കണമെന്ന് കേരളാ ഗവ: ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കേരള ഗവമെന്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് ജില്ലാ സമ്മേളനവും യാത്രയയപ്പ് യോഗവും കാഞ്ഞങ്ങാട് തോയമ്മല്‍ കെ.ജി.എം ഒ എ ഹാളില്‍ ഡോ.ബി. സന്തോഷ് (സൂപ്രണ്ട് ആശുപത്രി ) ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് കെ.ഷാജി അധ്യക്ഷനായി, കെ.വിനോദ് കുമാര്‍ ( സംസ്ഥാന വൈസ് പ്രസിഡണ്ട് ) , പി.വിനോദ് കുമാര്‍ (സെക്രറിയേറ്റ് മെമ്പര്‍), കെ. രതീശന് (സംസ്ഥാന കമ്മിറ്റി അംഗം), എന്നിവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം
സംസ്ഥാന പ്രസിഡന്റ് എസ്. വിജയ കുമാര്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ശ്രീനാ ഗോപാല്‍ അധ്യക്ഷയായി. വി.എസ്.ഷൈലജ,സംസാരിച്ചു. യാത്രയയപ്പ് സമ്മേളനംസംസ്ഥാന വൈസ് പ്രസിഡണ്ട് ഡി.എന്‍.അനിത ഉദ്ഘാടനം ചെയ്തു. സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ സി.വി. അജിത, മധുസൂദനന് നമ്പൂതിരി, പി.അബ്ദുള്ള എന്നിവര്‍ , ജില്ലാ സെക്രട്ടറി എം.ഷബാന സ്വാഗതവും, എം.വി. രാജീവന് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി, വി.എസ് ഷൈലജ പ്രസിഡണ്ടും, വൈസ് പ്രസിഡണ്ടുമാര്‍ സി. ബിജിഷ് , പി.പി. ഫിലോമിന എന്നിവരും,സെക്രട്ടറി എം. ഷബാനയും, ജോ. സെക്രട്ടറിമാര്‍ എം. അബ്ദുള്‍ നാസര്‍, പി. ഫെമിന , എന്നിവരും ട്രഷറര്‍ എം.വി. രാജീവനെയുംതിരഞ്ഞെടുത്തു.
കാസര്‍കോട് ജില്ലയില്‍ ജില്ലാ സ്റ്റോര്‍ വെരിഫിക്കേഷന് ടീം സൃഷ്ടിക്കണം
