മടിക്കൈ : ചിര പുരാതനമായ മടിക്കൈ കൂക്കള വളപ്പ് തറവാട് ദേവ ചൈതന്യ പ്രഭ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതുക്കി പണിയാന്‍ ദേവപ്രശ്ന ചിന്ത പ്രകാരം തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി തറവാട്ടില്‍ വിപുലമായ കുടുംബ സംഗമം സംഘടിപ്പിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത ഉദ്ഘാടനം ചെയ്തു. മാതൃസമിതി പ്രസിഡണ്ട് ടി. മാധവി അധ്യക്ഷത വഹിച്ചു. കുടുംബ സംഗമത്തോട നുബന്ധിച്ച് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും വിലകൂടിയ മൊബൈല്‍ വീണുകിട്ടി തിരിച്ചു നല്കി സത്യസന്ധത തെളിയിച്ച തറവാട്ടംഗം ബാബു കൊടവലത്തെ ആദരിച്ചു. എസ്.എസ്.എല്‍.സി, ഉന്നത വിജയികളായ ഒ. കെ. ആതിര, എല്‍. ആര്. നന്ദിത, തീര്‍ത്ഥ രഞ്ജിത്ത്,സി. കെ. അമൃത ലക്ഷ്മി പ്ലസ് ടു ഉന്നത വിജയിയായ എം. വിമല്‍രാജ്, എല്‍. എസ്. എസ്. നേടിയ ദയാല്‍ എ. അനില്‍, കെ. അതുല്‍
യു എസ്. എസ്, നേടിയ പി. കെ. ലക്ഷ്മി പ്രിയ, ഇന്റര്‍നാഷണല്‍ അബാക്കസ് ചാമ്പ്യന്‍ ഉജ്ജ്വല്‍ ബാബു, കേരള സ്റ്റേറ്റ് തൈക്കോണ്ടോ ചാമ്പ്യന്‍ എം.പാര്‍വതി, ഡിഗ്രി പരീക്ഷയില്‍ ഡിസ്റ്റിങ്ഷന്നോടെ വിജയം നേടിയ കെ. അനന്യ, എം. കോം. പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ് നേടി വിജയിച്ച വി.പി. അനുശ്രീ, ബി എസ്. സി. പോളിമര്‍ കെമിസ്ട്രി പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ് നേടി വിജയിച്ച എ.വി. കൃഷ്ണമോള്, മാസ്റ്റര്‍ ഓഫ് എജുക്കേഷന്‍ ഡിസ്റ്റിങ്ഷന്‍ നോടെ ഫസ്റ്റ് ക്ലാസ് നേടിയ ലിപിനാവിജയന്, എം.ബി.ബി.എസ് വിദ്യാര്‍ഥിനി ഐശ്വര്യ എ.കെ, കള്‍ച്ചര്‍ സ്റ്റഡീസില്‍ പി. എച്ച്. ഡി നേടിയ രഞ്ജിത്ത് രാജ് എന്നിവരെ പഞ്ചായത്ത് പ്രസിഡണ്ടും വാര്‍ഡ് അംഗവും തറവാട്ട് കാരണവരും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് മൊമെന്റോ നല്കി അനുമോദിച്ചു. ഇന്ദിര കുട്ടി ടീച്ചര്‍ ബന്തടുക്ക കുടുംബ സംഗമത്തില്‍ പ്രഭാഷണം നടത്തി. എന്‍. ബാലകൃഷ്ണന്, തറവാട് കാരണവര്‍ അമ്പു തീര്‍ത്ഥങ്കര, കുഞ്ഞിരാമന് കാഞ്ഞങ്ങാട് എന്നിവര്‍ സംസാരിച്ചു. തറവാട് സെക്രട്ടറി കെ രഞ്ജിത്ത് സ്വാഗതവും ട്രഷറര്‍ എം. കെ. വിനോദ് കുമാര്‍ ഉപ്പിലിക്കൈ നന്ദിയുംപറഞ്ഞു.
മടിക്കൈ കൂക്കള വളപ്പ് തറവാട് കുടുംബ സംഗമവും അനുമോദനവും ആദരിക്കല്‍ ചടങ്ങും നടന്നു
