ഷോപ്പ്‌സ് തൊഴിലാളികള്‍ താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: വ്യാപാര വാണിജ്യ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കുക ക്ഷേമ നിധി അനുകൂല്യങ്ങള്‍ പരിഷ്‌കരിക്കുക ഇരിപ്പിടവകാശം നിയമം നടപ്പിലാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചു ഷോപ്പ്‌സ് ആന്റ് കോമേഴ്സ്യല്‍ എംപ്ലോയീസ് യൂണിയന്‍ സി ഐ ടി യു കാസര്‍കോട് ജില്ലാ കമ്മിറ്റി ജില്ലയിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ കാഞ്ഞങ്ങാട് താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മാര്‍ച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് എം രാഘവന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജില്ലാ സെക്രട്ടറി കെ രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു . നിതിന്‍ തീര്‍ത്ഥങ്കര, മനോജ് പെരുമ്പള, പിഎം വിജയന്‍, തുടങ്ങിയവര്‍സംസാരിച്ചു.

error: Content is protected !!