കാഞ്ഞങ്ങാട്:കേരള ദിനേശ് ബീഡി കിഴക്കുംകര മേഖല തൊഴിലാളികളുടെ സംഗമവുംജോലിയില്‍ നിന്നും പിരിഞ്ഞു പോകുന്നവര്‍ക്കുള്ള യാത്രയപ്പ് നടത്തി. നിലവില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും മുന്‍കാല അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സംഗമമാണ് നടന്നത് .തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് ആശ്വാസ പദ്ധതികള്‍ അനുവദിക്കുക,നിര്‍ത്തിവെച്ച വെല്‍ഫെയര്‍ ഫണ്ട് പുനഃസ്ഥാപിക്കുക കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നും സംഗമം ആവശ്യപ്പെട്ടു.. 35 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന എ പുഷ്പ കുമാരികാലിക്കടവ്, ബി കെ ഉഷ കല്യാണ്‍ റോഡ്, എ സതി ഉദയംകുന്ന് എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. കോട്ടച്ചേരി ദിനേശ് സംഘം പ്രസിഡണ്ട് പി കാര്യമ്പു ഉദ്ഘാടനം ചെയ്തു. കെ വി രമ അധ്യക്ഷത വഹിച്ചു.സംഘം സെക്രട്ടറി എന്‍ നിഖില്‍, പൊതുപ്രവര്‍ത്തകന്‍ എം വി രാഘവന്‍ എന്നിവര്‍ സംസാരിച്ചു.ബ്രാഞ്ച് മാനേജര്‍ എ കെ ഷീലസ്വാഗതംപറഞ്ഞു.
