കാസര്‍കോട് അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം: യുവാവ് കൊല്ലപ്പെട്ടു

കാസര്‍കോട് :താമസസ്ഥലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ പശ്ചിമബംഗാള്‍ സ്വദേശി കൊല്ലപ്പെട്ടു. കാസര്‍കോട്
പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത് ആനബാഗിലുവില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. പശ്ചിമബംഗാള്‍ ഭരഘാരിയ സ്വദേശി സുഭാഷ് റായിയുടെ മകന്‍ സുശാന്ത് റായ് (28) ആണ് കൊല്ലപ്പെട്ടത് . പരിക്കേറ്റ്‌ കിടന്ന സുശാന്ത് റായിയെ പോലീസ് കാസര്‍കോട് ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാക്കുയുള്ളൂ.  സംഭവത്തിനു ശേഷം കൂടെയുണ്ടായിരുന്ന അഞ്ചോളം അന്യസംസ്ഥാന തൊഴിലാളികള്‍ കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജതമാക്കിയിട്ടുണ്ട്. ഇന്ത്യ യൂണിയന്‍ മുസ്ലിം ലീഗ് കാസര്‍കോട് പണിയുന്ന പുതിയ ഓഫീസിന്റെ കരാര്‍ ജോലിക്കാരനാണ്  സുശാന്ത്റായ്.

error: Content is protected !!