നഗ്നതാ പ്രദര്‍ശനം പതിവാക്കിയ യുവാവ് കസ്റ്റഡിയില്‍

ബേക്കല്‍: പതിനാറുകാരിക്ക് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം പതിവാക്കിയ യുവാവിന്റെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍
പകര്‍ത്തി പോലീസിന് കൈമാറി. സംഭവത്തില്‍ പെരിയക്ക് സമീപത്തെ ശ്രീനാഥി(27)നെയാണ് ബേക്കല്‍ പോലീസ്
പോക്‌സോ പ്രകാരം കസ്റ്റഡിയിലെടുത്തത്. പെരിയ ദേശീയപാതയില്‍ നിന്നു നാലുകിലോ മീറ്റര്‍ അകലെയാണ് സംഭവം. പെണ്‍കുട്ടിക്കു നേരെ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം പതിവാണത്രെ. പല തവണ താക്കീത് ചെയ്തിട്ടും യുവാവിന്റെ ‘രോഗം’ മാറിയില്ല. ഇതില്‍ പൊറുതിമുട്ടിയ പെണ്‍കുട്ടി കഴിഞ്ഞ ദിവസം യുവാവിന്റെ ലീലാവിലാസം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ബേക്കല്‍ പോലീസിന് കൈമാറുകയുമായിരുന്നു. പോക്‌സോ കേസെടുത്ത പോലീസ് എസ്.സി ആക്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

error: Content is protected !!